Flash News

6/recent/ticker-posts

വേങ്ങര മണലെടുപ്പുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിക്ക് വ്യാജന്റെ കത്ത്: അപരനെ തേടി അബൂബക്കർ പൊലീസിൽ പരാതി നൽകി

Views വേങ്ങര മണലെടുപ്പുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിക്ക് 
വ്യാജന്റെ കത്ത്:
അപരനെ തേടി അബൂബക്കർ പൊലീസിൽ പരാതി നൽകി

മുഖ്യമന്ത്രിയുടെ പൊതുജന പരാതി പരിഹാര സംവിധാനത്തിലേക്ക് ഫോൺ വഴിയും ഇമെയിൽ വഴിയും തപാൽ വഴിയും നിരവധി പരാതികളാണ് ഒഴുകിക്കൊണ്ടിരിക്കുന്നത്. അത് പോലെ തന്നെ വേങ്ങരയിൽ നിന്നും ഒരു പരാതി തപാൽ വഴി മുഖ്യമന്ത്രിക്കെത്തി. എന്നാൽ പരാതിയിൽ സൂചിപ്പിച്ച പരാതിക്കാരന്റെ പേരിലാണിപ്പോൾ വിവാദം..!

മണലെടുപ്പുമായി ബന്ധപ്പെട്ട പരാതിയുടെ നിജസ്ഥിതി അന്വേഷിച്ച് വില്ലേജിലെത്തിയ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് വേങ്ങരയിലെ വിവരാവകാശ പ്രവർത്തകനായ എ പി അബൂബക്കർ എന്ന വ്യക്തിയാണ് പരാതി നൽകിയിരിക്കുന്നതെന്ന് വിവരങ്ങളിൽ വ്യക്തവും പരാതിയുടെ പകർപ്പിൽ ബോധ്യവുമാണ്. എന്നാൽ, പരാതി സംബന്ധിച്ച് എപി അബൂബക്കറിനോട് കാര്യങ്ങൾ അന്വേഷിച്ചപ്പോൾ അദ്ദേഹം കൈമലർത്തുകയാണുണ്ടായത്. അങ്ങനെ ഒരു പരാതി അദ്ദേഹം മുഖ്യമന്ത്രിക്ക് അയച്ചിട്ടില്ലെന്ന് ആണയിട്ട് പറയുന്നുണ്ട്. അബൂബക്കറിന്റെ പേരിൽ കാണിക്കുന്ന പരാതി അദ്ദേഹം പോപ്പുലർ ന്യൂസിന് നൽകിയിരുന്നു.
ആ പരാതിക്കത്തിലെ വിവരങ്ങൾ താഴെ കൊടുക്കുന്നു.

സർ,
മലപ്പുറം ജില്ലയിലെ വേങ്ങര പഞ്ചായത്തിലെ പനമ്പുഴ പാലത്തിന് സമീപം കടലുണ്ടിപ്പുഴയിൽ അനധികൃത മണലെടുക്കുന്നത് വ്യാപകമായിരിക്കുകയാണ്. ഇവർ ജനങ്ങൾക്കും നാടിനും ഭീക്ഷണിയാകുന്ന രീതിയിലാണ് കാര്യങ്ങൾ പോകുന്നത്. ഈ അനധികൃത മണൽ എടുക്കുന്നതിന് തിരൂരങ്ങാടി താലൂക്ക് തഹസിൽ വേങ്ങര പോലിസ് അധികാരികൾ, വേങ്ങര വില്ലേജ് അധികാരികൾ എന്നിവർ ഒത്താശ ചെയ്യുന്നു എന്നാണ് അറിയുന്നത്. ഇവർക്ക് മണൽ മാഫിയ കൈമടക്ക് നൽകുന്നുണ്ട്. ഈ അനധികൃത മണൽ ഊറ്റൽമൂലം കൂരിയാട് ഭാഗത്ത് പുഴയുടെ സൈഡ് ഭാഗം പാടെ ഇടിഞ്ഞ് പോയിരിക്കുകയാണ്. ഇപ്പോൾ നിർമ്മിച്ച ദേശീയ പാതയിലെ പനമ്പുഴ പാലത്തിനും ഇത് ഭീക്ഷണിയായിത്തിരും. ഈ വിഷയവുമായി ബന്ധപ്പെട്ട അധികാരികൾക്ക് നിരവധി തവണ പരാതി നൽകിയെങ്കിലും പരിഹാര നടപടികൾ ഉണ്ടായിട്ടില്ല. ആയതിനാൽ ഈ വിഷയത്തിൽ സത്വരനടപടികൾ സ്വീകരിക്കണമെന്ന് വിനയപൂർവ്വം അപേക്ഷിക്കുന്നു.
 എന്ന് , എ പി അബൂബക്കർ.

എന്നാൽ, മേൽ പറഞ്ഞ പരാതിയിൽ തനിക്ക് പങ്കിലെന്ന് പറഞ്ഞ് എ പി അബൂബക്കർ വേങ്ങര പൊലീസ് സ്‌റ്റേഷനിൽ പരാതി നൽകുകയും മുഖ്യമന്ത്രിയുടെ പൊതുജന പരാതി പരിഹാര സംവിധാനത്തിലേക്ക് ഫോൺ വഴി വിവരം ധരിപ്പിക്കുകയും ചെയ്തു. യഥാർത്ഥ അബൂബക്കറായ ഞാൻ എന്റെ അപരനെ തേടി മുന്നോട്ടു നീങ്ങുക തന്നെ ചെയ്യുമെന്ന് അദ്ദേഹം പോപുലർ ന്യൂസിനോട് പറഞ്ഞു.


Post a Comment

0 Comments