Flash News

6/recent/ticker-posts

ശബരിമല തീര്‍ഥാടനം; സ്പോട്ട് ബുക്കിങ് ഒഴിവാക്കും, ഇനി ഓണ്‍ലൈന്‍ ബുക്കിങ് മാത്രം

Views

ശബരിമലയില്‍ ഈ മണ്ഡല മകരവിളക്ക് തീര്‍ഥാടന കാലം മുതല്‍ സ്‌പോട്ട് ബുക്കിങ് ഉണ്ടാകില്ലെന്ന് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ്.

ഓണ്‍ലൈന്‍ ബുക്കിങ് 80,000 ആയി നിജപ്പെടുത്തുമെന്നും ദേവസ്വം ബോര്‍ഡ് അറിയിച്ചു. തിരക്ക് നിയന്ത്രിക്കാനാണ് തിരുവിതാംകൂര്‍ ദേവസ്വത്തിന്റെ തീരുമാനം.

സീസണ്‍ തുടങ്ങുന്നതിന് മൂന്ന് മാസം മുമ്പ് വെര്‍ച്വല്‍ ക്യൂ ബുക്കിങ് നടത്താം. സ്‌പോട്ട് ബുക്കിങ് വഴിയെത്തുന്ന ഭക്തരുടെ എണ്ണം കൃത്യമായി കണക്കാക്കാൻ കഴിയാത്തതും ഇതിലൂടെ തിരക്ക് കൂടുന്നതും പലപ്പോഴും ദർശന സമയം നീട്ടണമെന്ന ആവശ്യത്തിലേക്ക് വരെ കാര്യങ്ങൾ എത്തിച്ചിരുന്നു.

ഈ സാഹചര്യത്തിലാണ് ഇപ്പോഴത്തെ തീരുമാനം. അതേസമയം തിരുവാഭരണ ഘോഷയാത്ര, മകരവിളക്ക് സമയങ്ങളിൽ ഓൺലൈൻ ബുക്കിങിന് ഇളവ് വരുത്തണോ എന്ന കാര്യത്തിൽ തീരുമാനം പിന്നീട് മാത്രമേ ഉണ്ടാകൂ.


Post a Comment

0 Comments