Flash News

6/recent/ticker-posts

പാണക്കാട് റഷീദലി ശിഹാബ് തങ്ങൾ രാജ്യസഭ സ്ഥാനാർത്ഥി; ചർച്ചകൾ സജീവ്വം

Views

മലപ്പുറം: കേരളത്തിൽ നിന്നും ഒഴിവ് വരുന്ന രാജ്യസഭാ സീറ്റിൽ യു.ഡി. എഫ് സ്ഥാനാർത്ഥിയായി മുൻ വഖഫ് ബോർഡ് ചെയർമാനായിരുന്ന പാണക്കാട് സയ്യിദ് റഷീദലി ശിഹാബ് തങ്ങളെ നിർത്താൻ മുസ്ലിം ലീഗിലും യു.ഡി. എഫ്. നേത്രത്വത്തിലും ചർച്ചകൾ സജീവ്വമായി നടക്കുന്നു.
മൂന്ന് രാജ്യസഭാ സീറ്റുകളാണ് കേരളത്തിൽ ഒഴിവ് വരുന്നത്. നിയമസഭ യിലെ കക്ഷി നില അനുസരിച്ച് ഇതിൽ രണ്ടെണ്ണം എൽ. ഡി.എഫിനും ഒന്ന് യു.ഡി. എഫിനും ലഭിക്കും. യു.ഡി. എഫിന് ലഭിക്കുന്ന സീറ്റ് മുന്നണി ധാരണ പ്രകാരം മുസ്ലിം ലീഗിനുള്ളതാണ്. മുസ്ലിം ലീഗിൽ പി.കെ. കുഞ്ഞാലിക്കുട്ടി നിൽക്കുമെന്ന് അഭ്യൂഹമുണ്ടായിരുന്നുവെങ്കിലും കുഞ്ഞാലിക്കുട്ടിയും മുസ്ലിം ലീഗ് സംസ്ഥാന പ്രസിഡണ്ട് സാദിഖലി ശിഹാബ് തങ്ങളും അത് തള്ളിയ സ്ഥിതിയിൽ ലീഗിൽ പുതുമുഖങ്ങളെ പരിഗണിക്കാൻ തീരുമാനിച്ചിരിക്കുകയാണ്. ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി.എം. എ.സലാമിന്റെതടക്കം പല പേരുകളും ഉയർന്ന് വന്നിരുന്നു. സലാം സംസ്ഥാന ജനറൽ സെക്രട്ടറി എന്ന നിലയിൽ മികച്ച പ്രവർത്തനം കാഴ്ച വെച്ച് കൊണ്ടിരിക്കുന്ന സമയത്ത് കേരളത്തിൽ തന്നെ അദ്ദേഹത്തിന്റെ സാമിപ്യം അനിവാര്യമാണെന്നാണ് പാർട്ടിയിൽ വലിയ വിഭാഗം ആഗ്രഹിക്കുന്നത്. മാത്രമല്ല വരുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ മൽസരിച്ച് യു.ഡി. എഫ്. ഭരണത്തിലേറിയാൽ മന്ത്രി സ്ഥാനത്ത് വരെ സലാം വരണമെന്നാണ് അണികൾ ആഗ്രഹിക്കുന്നത്. സ്ഥാനാർത്ഥി ചർച്ച സജീവമായി നടക്കുന്നതിനിടെയാണ്  വഖഫ് ബോർഡിലടക്കം തന്റെ പ്രാവിണ്യം തെളിയിക്കപ്പെട്ട പാണക്കാട് സയ്യിദ് റഷീദലി തങ്ങളുടെ പേര് ഉയർന്ന് വന്നിരിക്കുന്നത്. ലീഗിന്റെ മുതിർന്ന നേതാക്കളും താഴെക്കിടയിലുള്ളവരടക്കം പാണക്കാട്ടെ ഒരു കുടുംബാംഗം രാജ്യസഭയിൽ വരട്ടെ എന്ന ആഗ്രഹക്കാരാണ്. റഷീദലി തങ്ങളുടെ പിതാവ് സയ്യിദ് ഉമറലി ശിഹാബ് തങ്ങളും വഖഫ് ബോർഡ് ചെയർമാനായിരുന്നിട്ടുണ്ട്. റഷീദലി തങ്ങൾ അലീഗഡിൽ നിന്നും ബിരുദം നേടിയതാണ്. പാർലിമെന്ററി രംഗത്ത് മികച്ച പ്രവർത്തനം നടത്താൻ കഴിവുള്ള വ്യക്തി കൂടിയായ റഷീദലി തങ്ങൾ സമസ്തയുടെ ഒട്ടേറെ സ്ഥാപനങ്ങളുടെ ഭാരവാഹി കൂടിയാണ്. മറ്റ് മുസ്ലിം സംഘടനകൾക്കും ഏറെ സ്വീകാര്യനുമാണ് തങ്ങൾ .


Post a Comment

0 Comments