Flash News

6/recent/ticker-posts

കണ്ണൂരിൽ പുഴയിൽ മീൻ പിടിക്കുന്നതിനിടെ കരയിടിഞ്ഞ് മൂന്ന് വിദ്യാർഥികൾ മുങ്ങി മരിച്ചു

Views

കണ്ണൂർ : ഇരുവാപ്പുഴ നമ്പ്രത്ത് മീൻ പിടിക്കുന്നതിനിടെ പുഴയിൽ വീണ് മൂന്ന് വിദ്യാർഥികൾ മുങ്ങിമരിച്ചു. നിവേദ് (18), ജോബിൻജിത്ത് (15), അഭിനവ് (16) എന്നിവരാണ് മരിച്ചത്. മൂന്നു പേരും പാവന്നൂർമൊട്ട സ്വദേശികളാണ്.

പുഴക്കരയിൽ മീൻ പിടിക്കുന്നതിനിടെ കരയിടിഞ്ഞ് ഇവർ പുഴയിലേക്ക് വീഴുകയായിരുന്നു. അപകടത്തിൽപ്പെട്ട ഒരാൾ നീന്തി രക്ഷപ്പെട്ടു. മറ്റുള്ളവരെ നാട്ടുകാർ പുഴയിൽ നിന്ന് കരയിലേക്ക് എത്തിച്ചെങ്കിലും മൂന്നു പേരും മരിച്ചിരുന്നു.
            


Post a Comment

0 Comments