Flash News

6/recent/ticker-posts

കൂരാച്ചുണ്ടിൽ ഉരുൾപൊട്ടലിൽ വൻനാശനഷ്ടം; കോഴിഫാമും ഇരുന്നൂറോളം കവുങ്ങുകളും നശിച്ചു

Views
കോഴിക്കോട്: കനത്ത മഴയെത്തുടർന്ന് കോഴിക്കോട് കൂരാച്ചുണ്ടിൽ ഉരുൾപൊട്ടി. കോഴിഫാമും കൃഷി ഭൂമിയുമടക്കം നശിച്ച് വൻ നാശനഷ്ടമാണ് പ്രദേശത്തുണ്ടായത്. ഇരുപത്തെട്ടാം മൈൽ സ്വദേശി മുജീബിന്റെ കോഴിഫാം തകർന്നു.  മണ്ണിടിഞ്ഞ് മീറ്ററുകളോളം താഴേക്ക് വരികയും വ്യാപകമായ കൃഷിനാശം ഉണ്ടാവുകയും ചെയ്തു. നിലവില്‍ പ്രദേശത്തെ വീടുകള്‍ക്ക് ഭീഷണിയുമുണ്ട്.


‘മണ്ണിടിച്ചിൽ കണ്ടപ്പോൾ വീടടക്കം പോകുന്ന നിലയിലായിരുന്നു. മണ്ണിടിഞ്ഞ് ഫാമിന്റെ മുകളിൽ അടിഞ്ഞുകൂടുകയായിരുന്നു. ഫാമിൽ അധികം കോഴികൾ ഉണ്ടായിരുന്നില്ല. എന്നാൽ, 1500-ഓളം കൂടുകൾ ഉണ്ടായിരുന്നു. അത് ഉരുൾപൊട്ടലിൽ നഷ്ടപ്പെട്ടു. ഇരുന്നൂറോളം കവുങ്ങുകളും നശിച്ചു. ഇനി ഒന്നിനും പറ്റാത്ത അവസ്ഥയിലാണ് പറമ്പ്’, കോഴിഫാം ഉടമ മുജീബ് പറഞ്ഞു.Post a Comment

0 Comments