Flash News

6/recent/ticker-posts

എക്സിറ്റ് പോൾ: കേരളത്തിൽ യുഡിഎഫ് മുന്നേറ്റം, തൃശൂരിൽ ബിജെപി; എൽഡിഎഫിന് തിരിച്ചടി

Views
ന്യൂഡല്‍ഹി : എന്‍.ഡി.എ. വീണ്ടും അധികാരത്തിലെത്തുമെന്നും റിപ്പബ്ലിക് ടി.വി- പി. മാര്‍ക് എക്‌സിറ്റ് പോള്‍. എന്‍.ഡി.എക്ക് 359 സീറ്റുകള്‍ ലഭിക്കാം. ഇന്ത്യ സഖ്യത്തിന് 154 സീറ്റുകളും


 കേരളത്തിൽ യു.ഡി.എഫ് തരംഗം പ്രവചിച്ച് എ.ബി.പി-സി വോട്ടർ എക്സിറ്റ് പോൾ. 17 മുതൽ 19 വരെ സീറ്റ് യു.ഡി.എഫ് നേടുമെന്നാണ് സർവേ ഫലം. എൽ.ഡി.എഫിന് എ.ബി.പി-സി വോട്ടർ എക്സിറ്റ് പോളിൽ സീറ്റ് പ്രവചിക്കുന്നില്ല. അതേസമയം, എൻ.ഡി.എക്ക് ഒന്നു മുതൽ മൂന്ന് വരെ സീറ്റ് പ്രവചിക്കുന്നുണ്ട്.

ഇന്ത്യ ടുഡേ എക്സിറ്റ് പോളിലും യു.ഡി.എഫിനാണ് വൻ നേട്ടം. 17 മുതൽ 18 വരെ സീറ്റ് യു.ഡി.എഫ് നേടുമെന്ന് പറയുമ്പോൾ എൽ.ഡി.എഫിന് പരമാവധി ഒരു സീറ്റ് മാത്രമാണ് ഇവരുടെ സർവേയിൽ പറയുന്നത്. അതേസമയം, എൻ.ഡി.എക്ക് രണ്ട് മുതൽ മൂന്ന് സീറ്റ് വരെ കിട്ടുമെന്നും ഇന്ത്യ ടുഡേ എക്സിറ്റ് പോൾ പറയുന്നു.


Post a Comment

0 Comments