Flash News

6/recent/ticker-posts

ബാക്കിക്കയം റെഗുലേറ്റർ പ്രവർത്തനവും പരിപാലനവും ജലസേചന വകുപ്പിന് കൈമാറി സംസ്ഥാന സർക്കാർ ഉത്തരവ് ഇറക്കി

Views

വേങ്ങര: നിയോജക മണ്ഡലം MLA യും പ്രതിപക്ഷ ഉപനേതാവുമായ ശ്രീ PK കുഞ്ഞാലികുട്ടി സാഹിബിന്റെ വർഷങ്ങളുടെ കഠിനാധ്വാനത്തിന്റെയും നിരന്തരമായ പരിശ്രമത്തിന്റെയും സർക്കാർ-ഭരണ ഉദ്യോഗസ്ഥ തലങ്ങളിലെ ഇടപെടലിന്റെയും കാരണമായി വലിയോറ ബാക്കിക്കയം റെഗുലേറ്റർ പ്രവർത്തനവും പരിപാലനവും ജലസേചന വകുപ്പിന് കൈമാറി സർക്കാർ ഉത്തരവ് ഇറക്കി.

മലപ്പുറം ജില്ലയിലെ വേങ്ങര ഗ്രാമ പഞ്ചായത്തിലെ വലിയോറ ബാക്കിക്കയം റെഗുലേറ്റർ പ്രവർത്തനവും പരിപാലനവും (ഓപ്പറേഷൻ & മൈന്റനസ്) ജലസേചനവും ഭരണവും ചീഫ് എഞ്ചിനീയറെ ചുമതലപെടുത്തി സർക്കാർ ഉത്തരവ് ഇറക്കി. സ്ഥലം എം എൽ എ പി.കെ കുഞ്ഞാലികുട്ടി സാഹിബിന്റ നിരന്തരമായ ഇടപെടൽ കാരണം ബാക്കിക്കയം റെഗുലേറ്റർ പ്രവർത്തനവും പരിപാലനവും സംസ്ഥാന ജലസേചന വകുപ്പ് ഏറ്റെടുത്തു ഉത്തരവ് ഇറക്കിയതിൽ സ്ഥലം MLA യുടെ നിതാന്ത പരിശ്രമം വിജയകരമായി അവസാനിച്ചതിൽ സന്തോഷം പ്രകടിപ്പിച്ചു. സ്ഥലം എം.എൽ.എ ശ്രീ പി. കെ കുഞ്ഞാലികുട്ടി സാഹിബിനും സംസ്ഥാന ജലസേചന വകുപ്പിനും നാട്ടുകാരും പ്രവർത്തകരും അഭിനന്ദനങ്ങൾ അറിയിച്ചു.


Post a Comment

0 Comments