Flash News

6/recent/ticker-posts

സെപ്റ്റംബർ 1 മുതൽ വായ്പകൾ തിരിച്ചടച്ചു തുടങ്ങണം ആറ് മാസത്തെ മൊറട്ടോറിയം കാലാവധി നാളെ അവസാനിക്കും.

Views
 കോവിഡ് പശ്ചാതലത്തിൽ റിസർവ് ബാങ്ക് പ്രഖ്യാപിച്ച ആറ് മാസത്തെ വായ്പ മൊറട്ടോറിയം നാളെ അവസാനിക്കും. മൊറട്ടോറിയം കാലാവധി നീട്ടണമെന്നു സംസ്ഥാന സർക്കാരോ സംസ്ഥാനതല ബാങ്കേഴ്സ് സമിതിയോ അഭ്യർഥിച്ചിട്ടില്ലാത്ത സാ​ഹചര്യത്തിൽ സെപ്റ്റംബർ 1 മുതൽ വായ്പകൾ തിരിച്ചടച്ചു തുടങ്ങണം.

മൊറട്ടോറിയം തിരഞ്ഞെടുത്തവർക്ക് ഈ കാലയളവിലെ പലിശ കൂടി തിരിച്ചടവ് തുകയിൽ ഉൾപ്പെടും. അതായത് ഇനി ആകെ തിരിച്ചടയ്ക്കേണ്ട തവണകൾ 6 എണ്ണം കൂടി വർധിക്കും. ഈ സാഹചര്യത്തിൽ പലിശയ്ക്കു മേൽ പലിശ വരുന്നതോടെ പ്രതിമാസ തിരിച്ചടവു തുക വർധിക്കും. മൊറട്ടോറിയം കാലയളവിൽ പലിശയും കൂട്ടുപലിശയും ഈടാക്കുന്നതു ചോദ്യം ചെയ്തുള്ള കേസ് സുപ്രീം കോടതി അടുത്ത മാസം ഒന്നിനു വീണ്ടും പരിഗണിക്കും. ഈ വിഷയത്തിൽ നാളേക്കകം കേന്ദ്ര സർക്കാർ നിലപാടു വ്യക്തമാക്കണമെന്നു കോടതി നിർദേശിച്ചിട്ടുണ്ട്.

രാജ്യത്ത് മൊറട്ടോറിയം കാലയളവിലെ പലിശ മാത്രം 2 ലക്ഷം കോടി രൂപ വരുമെന്നാണു റിസർ‌വ് ബാങ്ക് സുപ്രീം കോടതിയെ അറിയിച്ച കണക്ക്. ഈ മൊറട്ടോറിയം തിരഞ്ഞെടുത്തതിനാൽ സംഭവിച്ച വായ്പാ മുടക്കം ക്രെഡിറ്റ് സ്കോറിനെ ബാധിക്കില്ല. എന്നാൽ, സെപ്റ്റംബർ മുതൽ മുടങ്ങിയാൽ ബാധിക്കും


Post a Comment

0 Comments