Flash News

6/recent/ticker-posts

വേങ്ങരയിൽ നിരന്തരമായി കളവുകൾ നടത്തി നാടിന് തലവേദനയായ കള്ളൻ പിടിയിൽ.

Views

 


വേങ്ങരയിൽ  നിരന്തരമായി കളവുകൾ നടത്തി നാടിന് തലവേദനയായ കള്ളൻ പിടിയിൽ. 

വേങ്ങരയിലും  പരിസര പ്രദേശങ്ങളിലും ദിവസങ്ങളായി മദ്രസകളിലും വ്യാപാര സ്ഥാപനങ്ങളിലും  നിരന്തരമായി കളവുകൾ നടത്തി നാടിന് തലവേദനയായ കള്ളൻ പിടിയിൽ 

വേങ്ങര ഐ പി ഹിദായത്തുള്ള മാമ്പ്രയും വേങ്ങര എസ് ഐ റഫീഖ് സാറിൻ്റെയും കോൺസ്റ്റബിൾമാരായ ഷിജു ,സുബൈർ സജീർ എന്നിവരുടെ  നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് കുറ്റാളൂർ മദ്രസ റോഡിൽ കോർട്ടേജിൽ താമസിക്കുന്ന വള്ളിക്കാടൻ ജുനൈറിനെ വലയിലാക്കിയത്

ദിവസങ്ങളായി വ്യാപാരികൾക്ക് തലവേദനയാവുന്ന കളവുകൾ നടക്കുന്നതിന്  എതിരെ വേങ്ങര മണ്ഡലം വ്യാപാരിവ്യവസായി ഏകോപന സമിതിയും വേങ്ങര യൂണിറ്റ് കമ്മറ്റിയും വേങ്ങര പോലീസ് സ്റ്റേഷനിൽ പരാതി നൽകിയിരുന്നു അതിനെ തുടർന്നുള്ള അന്വേഷണത്തിലാണ് കള്ളൻ പിടിയിലായത് .

നാടിന് തലവേദനയായ കള്ളനെ വലയിൽ ആക്കിയതിന് വേങ്ങര വ്യാപാരി  വ്യവസായി മണ്ഡലം കമ്മിറ്റിയും വേങ്ങര യൂണിറ്റ് കമ്മിറ്റിയും  വേങ്ങര പോലീസിന് അഭിനന്ദനം അർപ്പിച്ചു..


 കളവു നടന്ന സ്ഥലങ്ങളിൽ പ്രതിയേയും കൊണ്ട് പോലീസ് തെളിവെടുപ്പ് നടത്തി വരും ദിവസങ്ങൾ കൂടുതൽ വിവരം അറിയാമെന്ന് പോലീസ് അറിയിച്ചു..






Post a Comment

1 Comments

  1. വെറുമൊരു മോഷ്ടാവായോരിവനെ കള്ളനെന്നു വിളിച്ചില്ലേ , നിങ്ങൾ കള്ളനെന്നു വിളിച്ചില്ലേ ?. അതും കഴിഞ്ഞ അഞ്ചാറു മാസമായിട്ട് വിളിച്ചുകൊണ്ടേ ഇരിക്കുകയല്ലേ ?.

    ReplyDelete