Flash News

6/recent/ticker-posts

റിസർവ് ബാങ്ക് 2000 രൂപ നോട്ടുകളുടെ അച്ചടി നിർത്തി

Views



 2000 രൂപ നോട്ടുകളുടെ അച്ചടി നിർത്തിയത് ഔദ്യോഗികമായി സമ്മതിച്ച് റിസർവ് ബാങ്ക്. ആർക്കും വേണ്ടാത്ത നോട്ടെന്നും ആർബിഐയുടെ വാർഷിക റിപ്പോർട്ട്. നോട്ട് നിരോധനത്തിന് പിന്നാലെയാണ് കൊട്ടിഘോഷിച്ച് 2000 ത്തിന്‍റെ നോട്ട് കൊണ്ടുവന്നത്.


കഴിഞ്ഞ സാമ്പത്തിക വർഷം റിസർവ് ബാങ്ക് 2000 രൂപയുടെ നോട്ടുകൾ അച്ചടിച്ചില്ലെന്നാണ് ആർബിഐയുടെ വാർഷിക റിപ്പോർട്ടില്‍ പറയുന്നത്. 2000 രൂപ നോട്ടിന്‍റെ പ്രചാരവും ഓരോ വർഷവും കുറഞ്ഞ് വരികയാണ്. 2018 മാർച്ചിൽ അവസാനിച്ച സാമ്പത്തിക വർഷത്തിൽ മുപ്പത്തി മൂവായിരത്തി 632 ലക്ഷം നോട്ടുകളായിരുന്നു വിപണിയിൽ ഉണ്ടായിരുന്നത്. 2019 ൽ ഇത് മുപ്പത്തി രണ്ടായിരത്തി 910 ലക്ഷവും, 2020 ൽ ഇരുപത്തി ഏഴായിരത്തി 398 ലക്ഷവുമായും കുറഞ്ഞെന്നും റിപ്പോർട്ടിൽ പറയുന്നു.


2019-20 സാമ്പത്തിക വർഷം 2000 രൂപയുടെ ഒരൊറ്റ നോട്ട് പോലും അച്ചടിച്ചിരുന്നില്ലെന്നാണ് ആർബിഐ വാർഷിക റിപ്പോർട്ടില്‍ പറയുന്നത്. അതേസമയം, ജനങ്ങൾ ഏറ്റവും കൂടുതൽ താത്പര്യപ്പെടുന്ന നോട്ടുകൾ ഏതെന്ന് കണ്ടെത്താൻ റിസർവ്വ് ബാങ്ക് ഓഫ് ഇന്ത്യ സർവ്വേ നടത്താന്‍ തീരുമാനിച്ചു. ആളുകൾ കൂടുതൽ ആവശ്യപ്പെടുന്ന നോട്ടുകൾ കണ്ടെത്തി മുൻഗണന അനുസരിച്ച് പ്രിന്റിങ് ക്രമീകരിക്കാനാണ് തീരുമാനം.



Post a Comment

0 Comments