Flash News

6/recent/ticker-posts

വാഹന രജിസ്‌ട്രേഷന്‍ 24 മണിക്കൂറിനുള്ളില്‍ തീര്‍പ്പാക്കണം; വീട്ടിലോ ഓഫീസിലോ ഇരുന്ന് ജോലി തീര്‍ക്കാം.

Views

ഓണം അവധി ദിനങ്ങളിൽ വാഹന രജിസ്ട്രേഷനുള്ള ഓൺലൈൻ അപേക്ഷകൾ 24 മണിക്കൂറിനുള്ളിൽ തീർപ്പാക്കണമെന്ന് ട്രാൻസ്പോർട്ട് കമ്മിഷണർ ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്ക് നിർദേശം നൽകി. തുടർച്ചയായി ആറു ദിവസം അവധിയായതോടെയാണ് താത്കാലിക രജിസ്ട്രേഷൻ അപേക്ഷകളിൽ ഉദ്യോഗസ്ഥർ വീട്ടിലിരുന്നോ ഓഫീസിലെത്തിയോ ഉടൻ തീരുമാനമെടുക്കാൻ നിർദേശം നൽകിയത്.

കേരളത്തിന്റെ വാഹന വില്പനയുമായി ബന്ധപ്പെട്ട റവന്യൂ വരുമാനം കഴിഞ്ഞ വർഷം 3392.23 കോടി രൂപയായിരുന്നു. ഈ വർഷം ഇതുവരെ 1414.72 കോടിയായി. കാറും ഇരുചക്ര വാഹനങ്ങളും ഉൾപ്പെടെയുള്ള സ്വകാര്യ വാഹനങ്ങളുടെ വില്പനയിൽ നിന്നാണ് റവന്യൂ വരുമാനത്തിന്റെ 60 ശതമാനവും ലഭിക്കുന്നത്. കഴിഞ്ഞ വർഷം 9.13 ലക്ഷം വാഹനങ്ങളുടെ രജിസ്ട്രേഷനാണ് നടന്നത്.

വെള്ളിയാഴ്ച മുതൽ സെപ്റ്റംബർ രണ്ടു വരെ സർക്കാർ അവധി ദിനങ്ങളാണ്. മൂന്നിനു മാത്രമേ ഓഫീസുകൾ തുറക്കൂ. ഉപഭോക്താക്കളും സ്ഥാപനങ്ങളും ഗതാഗതമന്ത്രി എ.കെ.ശശീന്ദ്രനോട് നിരന്തരം ആവശ്യപ്പെട്ടതോടെയാണ് ഇത്തരമൊരു തീരുമാനം.


Post a Comment

0 Comments