Flash News

6/recent/ticker-posts

വെഞ്ഞാറമൂട് ഇരട്ടക്കൊലപാതകം: ഒരാൾ കൂടി പിടിയിലായി

Views


തിരുവനന്തപുരം: വെഞ്ഞാറമൂട്ടില്‍ രണ്ട്​ ഡി.വൈ.എഫ്​.ഐ പ്രവര്‍ത്തകരെ വെട്ടിക്കൊന്ന കേസില്‍ ഒരാള്‍ കൂടി പിടിയിലായി. കൃത്യത്തില്‍ നേരിട്ട് പങ്കെടുത്തെന്ന് സംശ‍യിക്കുന്ന ഇരുട്ട് അജിത്താണ് പിടിയിലായത്. ഇതോടെ കേസില്‍ പൊലീസ് കസ്റ്റഡിയിലായവരുടെ എണ്ണം ഏഴായി. കോണ്‍ഗ്രസ്​ ബന്ധമുള്ളവരാണ്​ പ്രതികളെന്ന്​ പൊലീസ്​ അറിയിച്ചു​.

തേമ്ബാംമൂട് മദപുരത്തായിരുന്നു ഇരട്ടക്കൊലപാതകം. ഡി.വൈ.എഫ്​.ഐ കലിങ്ങിന്‍മുഖം യൂനിറ്റ് പ്രസിഡന്‍റ് ഹഖ്​ മുഹമ്മദ് (24), തേവലക്കാട് യൂനിറ്റ് ജോയിന്‍റ്​ സെക്രട്ടറി മിഥിലാജ് (30) എന്നിവരാണ്​ ഞായറാഴ്​ച അര്‍ധരാത്രി കൊല്ലപ്പെട്ടത്. ബൈക്കില്‍ സഞ്ചരിച്ച ഇരുവരെയും തടഞ്ഞുനിര്‍ത്തി വെട്ടുകയായിരുന്നുവെന്നും പൊലീസ് പറഞ്ഞു​. ഇവര്‍ക്കൊപ്പമുണ്ടായിരുന്ന ഷഹിന്‍ നിസാര പരിക്കുകളോടെ രക്ഷപ്പെട്ടു.കൊലപാതകത്തില്‍ പ​ങ്കെടുത്തുവെന്ന്​ കരുതുന്ന ഷജിത്ത്​ ഉള്‍പ്പെടെയുള്ളവരെയാണ്​ കസ്​റ്റഡിയിലുള്ളത്​. ഷജിത്തിനെ വീട്​ വളഞ്ഞാണ്​ പൊലീസ്​ കസ്​റ്റഡിയിലെടുത്തത്​.

പ്രദേശത്തെ സി.സി.ടി.വി കാമറകള്‍ തിരിച്ചു വെച്ചിരുന്നതായും വളരെ ആസൂത്രിതമായി നടത്തിയ കൊലപാതകമാണ്​ ഇതെന്നുമാണ്​ പൊലീസ്​ പറയുന്നത്​. സംഭവ സ്​ഥലത്തിന്​ സമീപത്തെ കെട്ടിടങ്ങളിലെ കാമറകളാണ്​ തിരിച്ചുവെച്ചത്​.പ്രദേശത്ത് രണ്ട്​ മാസം മുമ്ബ്​​ സി.പി.എം-കോണ്‍ഗ്രസ്​ സംഘര്‍ഷമുണ്ടായിരുന്നു. നെഞ്ചില്‍ കുത്തേറ്റ മിഥ്​ലാജ്​ സംഭവ സ്​ഥലത്ത്​ വെച്ചു തന്നെ മരിച്ചു. ഒന്നിലേറെ തവണ വെ​ട്ടേറ്റ ഹഖ്​ മുഹമ്മദ്​ ഹഖ്​ മുഹമ്മദ്​ തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ വെച്ചാണ്​ മരിച്ചത്​. രണ്ട്​ബൈക്കുകളിലായാണ്​ പ്രതികള്‍ എത്തിയത്.ഒരു ബൈക്ക്​ തേംമ്ബാംമൂട് ഭാഗത്തു​ നിന്ന്​ നേരത്തെ കണ്ടെത്തിയിരുന്നു.


Post a Comment

0 Comments