Flash News

6/recent/ticker-posts

ദുരന്ത കാഴ്ചയും വിനോദമാക്കി ചിലർ - കരിപ്പൂർ വിമാന ദുരന്ത സ്ഥലം സന്ദർശിക്കാനായി എത്തുന്നത് നൂറുകണക്കിനാളുകൾ.

Views
കരിപ്പൂർ :  ദുരന്ത കാഴ്ചകളും വിനോദ സഞ്ചാരകേന്ദ്രമാക്കുന്ന ചിലരുടെ മനോവൈകല്യം  കരിപ്പൂരിലും .  ഈ മാസം ഏഴിന്  21 പേരുടെ  ദാരുണ മരണത്തിനിടയാക്കിയ കരിപ്പൂർ വിമാന ദുരന്ത സ്ഥലമാണ്  നൂറുകണക്കിനാളുകൾ സന്ദർശനകേന്ദ്രമാക്കുന്നത്.  കോവിഡ് വ്യാപനമേഖലയായ ഇവിടെ ഒളിഞ്ഞും തെളിഞ്ഞും  വിവിധ സ്ഥലങ്ങളിൽ എത്തുന്ന നൂറുകണക്കിന്  കാഴ്ച്ചക്കാരും ഇവരെത്തുന്ന വാഹനങ്ങളും   നാട്ടുകാർക്കും പ്രയാസമുളവാക്കുന്നുണ്ട് .  കരിപ്പൂർ എയർപോർട്ടിലേക്ക് എത്തുന്നവരും അല്ലാത്തവരുമായി നിരവധി പേരാണ് ദിനേന      കരിപ്പൂർ -കുന്നുംപുറം റോഡിലെ വിമാനം തകർന്ന  ഭാഗം സന്ദർശിക്കുന്നതിനായി  എത്തുന്നത് .വിമാന ദുരന്തത്തിന് മുൻപ്   വളരെ കുറച്ചു വാഹനങ്ങൾ സഞ്ചരിച്ചിരുന്ന റോഡിൽ  വിമാന ദുരന്തം കഴിഞ്ഞതിനു ശേഷം കാഴ്‌ച കാണാനായി എത്തുന്നവരുടെ വാഹനങ്ങൾ കാരണം  പലപ്പോഴും റോഡിൽ ഗതാഗത കുരുക്കുമുണ്ടാവുന്നുണ്ട് .  പലരും കോവിഡ് മാനദണ്ഡങ്ങൾ കാറ്റിൽ പറത്തിയാണ് ഇവിടെ സന്ദർശനം നടത്തുന്നത്.സന്ദർശനം നടത്തുന്നവർ  സംരക്ഷിത മേഖലയായ  എയർപോർട്ടിന്റെ  മതിലിനുമുകളിൽ  അള്ളിപ്പിടിച്ചു കയറുന്നതും  കുറവല്ലെന്ന് നാട്ടുകാർ പറയുന്നു . വിമാന ദുരന്തമുണ്ടായതിനു ശേഷം  കുറച്ചുനാളുകൾ കൊണ്ടോട്ടിപോലീസ് ഇവിടെ പരിശോധനക്കുണ്ടായിരുന്നെങ്കിലും ഇപ്പോൾ അവരുടെ സാനിധ്യവും ഇല്ലാത്തത്  ദുരന്ത കാഴ്ചകാണാനായി എത്തുന്നവർക്ക് സൗകര്യമാകുന്നുണ്ട്  .  കഴിഞ്ഞ വര്ഷം  പ്രളയ ദുരന്തമുണ്ടായി നിരവധി ജീവനുകൾ നഷ്ടമായ  പാതാറിലും -കവളപ്പാറയിലും സംസ്ഥാനത്തിൻറെ വിവിധ ഭാഗങ്ങളിൽ നിന്ന്  വാഹനങ്ങളിൽ അടക്കം   നൂറുകണക്കിനാളുകൾ സന്ദർശനത്തിന്  എത്തിയിരുന്നത്  പ്രദേശത്തുള്ളവർക്ക് വലിയ പ്രയാസം സൃഷ്ടിച്ചിരുന്നു


Post a Comment

0 Comments