Flash News

6/recent/ticker-posts

കടലുണ്ടിപ്പുഴയിൽനിന്ന് വ്യാപക മണൽക്കടത്ത്

Views


വേങ്ങര: കോവിഡ് രോഗവ്യാപന നിയന്ത്രണത്തിന്റെ മറവിൽ മണൽക്കടത്ത് സംഘം സജീവമായി. പുഴയിൽ വെള്ളം താഴുകയും മണൽത്തിട്ടകൾ പ്രത്യക്ഷപ്പെടുകയും ചെയ്തതോടെയാണ് മണൽവാരൽ സംഘങ്ങൾ സജീവമായത്.

റവന്യൂവകുപ്പധികൃതരും പോലീസും കോവിഡ് രോഗനിയന്ത്രണത്തിന്റെ ചുമതലയേറ്റെടുത്ത അവസരം മുതലെടുത്താണ് മണൽക്കടത്ത്. പാറമടകൾക്കേർപ്പെടുത്തിയ നിയന്ത്രണവും നിർമാണമേഖലയിൽ അനുവദിച്ച ഇളവും ഇവർക്ക് തുണയാവുകയാണ്.

മണൽകടത്തിനെതിരേ രൂപീകരിച്ച ജനകീയസമിതികൾ നിലവില്ല. രാത്രിയിൽ വീടിനടുത്തുനിന്ന് മണൽവാരുന്നത് ശ്രദ്ധയിൽപ്പെട്ടാൽപോലും ഭയംകാരണം ആരും പോലീസിൽ പരാതിപ്പെടാറില്ല. ഇതെല്ലാം അവഗണിച്ച് ചിലർ പോലീസിൽ വിവരം നൽകിയാലും അധികൃതർ ഗൗനിക്കാറില്ലെന്നും പരാതി ഉയരുന്നു.

മണൽ വാരുന്നവർക്കിടയിലുള്ള അഭിപ്രായവ്യത്യാസങ്ങളാണ് രാത്രികാലങ്ങളിൽ നടക്കുന്ന കൊള്ള പകൽ പുറത്തറിയാൻ കാരണമാവുന്നത്.

എന്നാൽ കടലുണ്ടിപ്പുഴയിൽനിന്നും മണൽ വാരുന്നതായി ഇതുവരെ ആരും രേഖാമൂലം പരാതിപ്പെട്ടിട്ടില്ലെന്നും രാത്രികാല നീരീക്ഷണം ശക്തമാണെന്നും വേങ്ങര എസ്.ഐ. എൻ. മുഹമ്മദ് റഫീഖ് അറിയിച്ചു.

രാത്രികാല നിരീക്ഷണത്തിൽ കഴിഞ്ഞദിവസം ഊരകം മമ്പീതിയിൽനിന്നും അനധികൃതമായി മണൽ കയറ്റുന്നതിനിടെ വാഹനം പിടികൂടിയെന്നും വാഹനത്തിനടുത്ത് പോലീസെത്തിയപ്പോഴേക്കും മണൽ കയറ്റുന്നവർ ഓടിരക്ഷപ്പെട്ടെന്നും അദ്ദേഹം അറിയിച്ചു


Post a Comment

0 Comments