Flash News

6/recent/ticker-posts

കുന്നുംപുറത്തെ പാലിയേറ്റീവ് കെയർ കേന്ദ്രത്തിൽ എട്ടു വയസുകാരിക്ക് പീഡനം.

Views


തിരൂരങ്ങാടി: കുന്നുംപുറം പാലീയേറ്റീവ് കെയർ സെന്ററിൽവെച്ച് രണ്ടുവർഷം മുമ്പ്  എട്ടുവയസ്സുകാരിയെ ലൈംഗികമായി പീഡിപ്പിച്ച സംഭവത്തിൽ രണ്ടുപേർക്കെതിരേ തിരൂരങ്ങാടി പോലീസ് കേസ് രജിസ്റ്റർചെയ്തു. പാലിയേറ്റീവ് കെയർ സെക്രട്ടറി സക്കീറലി, ഡ്രൈവർ മുഹമ്മദ് എന്നിവർക്കെതിരേയാണ് കേസ്. ഹൈക്കോടതിയിൽ മുൻകൂർ ജാമ്യത്തിനു ശ്രമിച്ച പ്രതികളുടെ ജാമ്യാപേക്ഷ കോടതി നിരസിച്ചു. 2016-ൽ കുന്നുംപുറത്ത് എത്തിയ കോഴിക്കോട് സ്വദേശിയായ പിതാവിന്റെയും കുടക്‌ സ്വദേശിയ മാതാവിന്റെയും മകളാണ് പീഡനത്തിനിരയായത്. 2017-ൽ കാൻസർ ബാധിതനായ പിതാവ് മരണപ്പെട്ടു. അധികംവൈകാതെ മാതാവും രോഗം ബാധിച്ച് കിടപ്പിലായി.

കുന്നുംപുറം പാലിയേറ്റീവ് കെയറിലേക്ക് ഇവരെയും കുട്ടിയെയും മാറ്റി സംരക്ഷണംനൽകി. ഈ സമയത്താണ് കുട്ടിയെ പീഡിപ്പിച്ചതെന്നാണ് പെൺകുട്ടിയുടെ മൊഴി. മാതാവും മരിച്ചതോടെ അനാഥയായ പെൺകുട്ടിയുടെ സംരക്ഷണം സക്കീറലി ഏറ്റെടുത്തു. അതിനിടെ പെൺകുട്ടിയുടെ പിതാവിന്റെ ആദ്യഭാര്യയിലുള്ള കോഴിക്കോട് താമസമുള്ള സഹോദരി പെൺകുട്ടിയെ വിട്ടുകിട്ടണമെന്നാവശ്യപ്പെട്ട് സക്കീറലിയെ സമീപിച്ചെങ്കിലും വിട്ടുകൊടുക്കാൻ തയ്യാറായില്ല. കഴിഞ്ഞ മേയ് 25-ന് മലപ്പുറം ശിശുക്ഷേമ സമിതി മുമ്പാകെ നൽകിയ പരാതിയെത്തുടർന്നാണ് സക്കീറലി പെൺകുട്ടിയെ വിട്ടുകൊടുത്തത്.


Post a Comment

0 Comments