Flash News

6/recent/ticker-posts

കുന്നുംപുറം പെയിൻ ആൻഡ് പാലിയേറ്റീവ് കെയർ സെൻറർ പീഡന പരാതി കെട്ടിച്ചമച്ചതെന്ന്‌ ഭാരവാഹികൾ പത്രക്കുറിപ്പിൽ അറിയിച്ചു.

Views
എ.ആർ നഗർ പഞ്ചായത്തിലെ കുന്നുംപുറം പി.എച്ച്.സിക്കടുത്തുള്ള കെട്ടിടം കേന്ദ്രമാക്കി 2004 മുതൽ പ്രവർത്തിച്ചു വരുന്ന ആതുര സേവന കേന്ദ്രമാണ് കുന്നുംപുറം പെയിൻ ആന്റ് പാലിയേറ്റീവ് കെയർ.

കേന്ദ്രത്തിൽ നിന്ന് വർഷങ്ങളായി ഈ പ്രദേശത്തെ ആളുകൾക്ക് വീടുകളിലെത്തി രോഗ പരിചരണം, ചികിത്സാ സഹായം, മരുന്നു വിതരണം ഇതെല്ലാം നന്നായി നടത്തിവരുന്ന ജനകീയ സേവന സംവിധാനമാണ് പാലിയേറ്റീവ് കെയർ. കുന്നുംപുറം പാലിയേറ്റീവ് സെന്ററിനു കീഴിൽ പരിചരണം നൽകപ്പെടുന്ന രോഗികളിൽ ആശ്രയമില്ലാത്തവർക്ക് പലപ്പോഴും കുടുംബ സംരക്ഷണവും ജീവിത പരിരക്ഷണവും നൽകി വരാറുണ്ട്. ഇത്തരത്തിൽ 2016ൽ കോഴിക്കോട് ജില്ലക്കാരായ ഒരു കുടുംബത്തിന് പരിചരണവും സംരക്ഷണവും നൽകിയിരുന്നു. വയോധികനായ കുടുംബനാഥന് ക്യാൻസർ ബാധിച്ച നിലയിലായിരുന്നു പാലിയേറ്റീവ് പ്രവർത്തകർ അവരെ കാണുന്നത്.അന്നവർ
കുന്നുംപുറത്തിനടുത്ത് പുകയൂരിൽ വാടക ക്വാർട്ടേഴ്സിലായിരുന്നു താമസം.അന്ന് അദ്ദേഹത്തിന് വേണ്ട രോഗി പരിചരണം സെൻററും പ്രവർത്തകരും നൽകി. അദ്ദേഹത്തിൻ്റെ മരണവും ഇവിടെ വെച്ചു തന്നെയായിരുന്നു. പാലിയേറ്റീവ് പ്രവർത്തകർ മുൻകൈയെടുത്താണ്  മൃതദേഹം കുന്നുംപുറത്തിനടുത്തുള്ള നടുപ്പറമ്പ് ജുമാ മസ്ജിദ് ഖബർസ്ഥാനിൽ ഖബറടക്കിയത്. അന്ന് മരണാനന്തര ചടങ്ങുകളിൽ അദ്ദേഹത്തിൻ്റെ പറയത്തക്ക ബന്ധുക്കളാരും എത്തിയതായി കണ്ടിരുന്നില്ല.
ഈ ദമ്പതികൾക്ക് അന്ന് മൂന്നാം ക്ലാസിൽ പഠിച്ചിരുന്ന  മകളുമുണ്ടായിരുന്നു.
ഉദ്ദേശം ആറു മാസം കഴിഞ്ഞ് അദ്ദേഹത്തിൻ്റെ ഭാര്യക്കും  ക്യാൻസർ പിടിപ്പെട്ടു ചികിത്സയിലായി.കോഴിക്കോട് മെഡിക്കൽ കോളേജിലടക്കം ചികിത്സ ലഭ്യമാക്കാൻ പിലിയേറ്റീവ് പ്രവർത്തകർ മുന്നിട്ടിറങ്ങിയിരുന്നു. ഒരു സ്ത്രീയെന്ന നിലക്ക് ചികിത്സയുടെ ഓരോ ഘട്ടത്തിലും ഒട്ടുമിക്ക ദിവസങ്ങളിലും പാലിയേറ്റീവ് വളണ്ടിയർമാരായ വനിതകൾ അവരോടൊപ്പം ഊഴമിട്ട് സേവനം നൽകിയാണ് ചികിത്സ മുന്നോട്ടു കൊണ്ടുപോയത്. ഭർത്താവിൻ്റെ ചികിത്സാ വേളയിലും  അദ്ദേഹത്തോടൊപ്പം ആശുപത്രികളിൽ നിൽക്കുന്ന സമയത്തും പാലിയേറ്റീവ് വനിതാ വളണ്ടിയർമാരുടെ സവിശേഷമായ ശ്രദ്ധയിലുള്ളയിടങ്ങളിലാണ് മാതാവിനെയും മകളെയും താമസിപ്പിച്ചു വന്നിരുന്നത്.ഈ കുടുംബത്തിൻ്റെ കാര്യത്തിൽ പാലിയേറ്റീവിൻ്റെ എല്ലാ പ്രവർത്തകരും രാവെന്നോ പകലെന്നോ വ്യത്യാസമില്ലാതെ അതിയായ പരിഗണനയും സംരക്ഷണവും നൽകിയിരുന്നുവെന്നതാണ് ഞങ്ങളുടെയെല്ലാം അനുഭവം.

 ഇങ്ങനെ ചികിത്സ തുടരവെ 27-10-2018 ന് കുന്നുംപുറം പാലിയേറ്റീവ് ക്ലിനിക്കിൽ വെച്ച് മാതാവും മരണപ്പെട്ടു.
മൃതദേഹം ബന്ധുക്കളുടെ നിർദേശ പ്രകാരം കുന്നുംപുറം പൊട്ടിച്ചിന ജുമാ മസ്ജിദ് ഖബർസ്ഥാനിൽ ബന്ധുക്കളുടെ സാന്നിധ്യത്തിൽ നാട്ടുകാരുടെ നേതൃത്വത്തിൽ മറവ് ചെയ്തു.   അവരുടെ മരണശേഷം മകളുടെ ഭാവി സംബന്ധിച്ച് ആലോചിക്കുന്നതിനായി അന്ന് അഥവാ 2018 ഒക്ടോബർ 28 ന് മൃതദേഹ ഖബറടക്ക ശേഷം പാലിയേറ്റീവ് സെൻ്ററിൽ വെച്ച് എ.ആർ നഗർ പഞ്ചായത്ത് പ്രസിഡണ്ടിൻ്റെ അധ്യക്ഷതയിൽ നടന്ന യോഗത്തിൽ ചർച്ച ചെയ്തു.യോഗത്തിൽ വാർഡ് മെമ്പർ ഉൾപ്പെടെ പഞ്ചായത്തംഗങ്ങൾ തുടങ്ങിയവരും അന്നത്തെ പാലിയേറ്റീവ് കമ്മിറ്റി ഭാരവാഹികൾ, മരണപ്പെട്ടയാളുടെ വന്നെത്തിയ ബന്ധുക്കൾ തുടങ്ങി അമ്പതോളം സന്നദ്ധ പ്രവർത്തകരും, സുഹൃത്തുക്കളും പങ്കെടുത്തിരുന്നു.പ്രസ്തുത യോഗത്തിൽ മകളുടെ സംരക്ഷണം സംബന്ധിച്ച് വ്യക്തത ത വരുന്നത് വരെ പത്ത് ദിവസം പാലിയേറ്റീവ് കമ്മിറ്റി ജോയിൻ്റ് സെക്രട്ടറി സക്കീറലി  , ഭാര്യ  എന്നിവരുടെ കൂടെ അയക്കാൻ ഐക്യ കണ്ഠ്യേനെ തീരുമാനിക്കുകയുണ്ടായി. കുട്ടിയുടെ സംരക്ഷണം സംബന്ധിച്ച് മാതാവ് അവരുടെ മറ്റൊരു കു ടുംബാംഗത്തിന് കൈമാറണമെന്ന നിർദേശം വെച്ചുള്ള  ഒസ്യത്ത് പാലിയേറ്റീവിന് നേരത്തെ കൈമാറിയിരുന്നു. അതോടൊപ്പം ഒസ്യത്തുണ്ടെങ്കിലും പാലിയേറ്റീവിന് ഉചിതമായ തീരുമാനമെടുക്കാമെന്നും പിൽക്കാലത്ത് പറഞ്ഞിരുന്നു. കാര്യങ്ങൾ ഇങ്ങനെയിരിക്കെ ഈ യോഗത്തിന് തൊട്ടു മുമ്പെ ത്തിയ  പിതാവിൻ്റെ മറ്റൊരു ഭാര്യയിലുള്ള മകൾ കുട്ടിയിൽ ആവശ്യമുന്നയിച്ചതോടെയാണ് യോഗം വിഷയത്തിൽ തീരുമാനമെടുക്കാൻ പത്തു ദിവസത്തേക്ക് മാറ്റി വെച്ചതും സക്കീറലിയുടെ വീട്ടിൽ തൽക്കാലം താമസിപ്പിക്കാൻ തീരുമാനിച്ചതും. പുതുതായി രംഗ പ്രവേശം നടത്തിയ സഹോദരി ഇതിന് മുമ്പ് ഈ കുടുംബവുമായി ബന്ധം പുലർത്തിയതായി പാലിയേറ്റീവ് പ്രവർത്തകരാർക്കും അറിവുണ്ടായിരുന്നില്ല. മാതാവിൻ്റെ ചികിത്സാ വേളയിലും മറ്റും പാലിയേറ്റീവ് വളണ്ടിയറായ സക്കീറിൻ്റെ ഭാര്യയുമായുള്ള നിരന്തര ബന്ധവും,
 വീട്ടുകാരുമായും, സക്കീറലിയുടെ സമപ്രായക്കാരിയായ മകളുമായുള്ള കുട്ടിക്കുള്ള അടുപ്പവും ഇണക്കവുമെല്ലാം പരിഗണിച്ചാണ് യോഗം സക്കീറലിയുടെ വീട്, കുട്ടിയുടെ താൽക്കാലിക വാസത്തിന് തെരഞ്ഞെടുത്തത്.

ഇതിൻ്റെ പിറ്റേന്നാൾ മുതൽ  പുതിയ സഹോദരിയും ഭർത്തവും സക്കീറലിയെയും മറ്റു പാലിയേറ്റീവ്  ഭാരവാഹികളെയും നേരിട്ടും ഫോണിലും ഈർഷ്യപ്പെടാനും ഭീഷണിപ്പെടുത്താനും തുടങ്ങിയിരുന്നു. അവർക്ക് കുട്ടിയെ ഏൽപ്പിക്കണമെന്നായിരുന്നു ആവശ്യം. ഈ സാഹചര്യത്തിൽ അവർ വേങ്ങര പോലീസിനെ സമീപിച്ചിരുന്നു. കുട്ടിയെ തടഞ്ഞുവെച്ചെന്നായി രുന്നു ആരോപണം. പിന്നീട് തിരൂരങ്ങാടി സ്റ്റേഷനിൽ ഹാജരാക്കാൻ വേങ്ങരയിൽ നിന്ന് നിർദേശം നൽകിയെങ്കിലും പരാതിക്കാർ അവിടെയെത്തിയിരുന്നില്ല. ഇതിനെ തുടർന്ന് 2/11/2018 ന് ചേർന്ന പാലിയേറ്റീവ് യോഗ തീരുമാനപ്രകാരം തവനൂർ ചൈൽഡ് വെൽഫെയർ സെൻ്റർ ഹോം മുമ്പാകെ ഹാജരാക്കുകയായിരുന്നു. ചൈൽഡ് വെൽഫെയർ സെൻ്റർ മുമ്പാകെ പാലിയേറ്റീവ് സമർപ്പിച്ച നിർദ്ദേശത്തിൽ ടി സഹോദരിയുടെ കൂടെ കുട്ടിയെ വിടാനാണ് പറഞ്ഞിരുന്നത്. ചൈൽഡ് വെൽഫെയർ സെൻ്റർ അങ്ങനെ തന്നെയാണ് തീരുമാനിച്ചത്. ഇത്തരത്തിൽ നിയമവിധേയമായി നടപടികളിലേക്ക് നീങ്ങാതെ കുട്ടിയെ നേരിട്ടേൽ പിക്കണമെന്നായിരുന്നു പരാതിക്കാരുടെ ആവശ്യം. അത് പരിഗണിക്കാതെ പാലിയേറ്റീവ് പ്രവർത്തകർ നിയമവിധേയമായി നീങ്ങിയതിൽ പരാതിക്കാർ സക്കീറലി ഉൾപ്പെടെയുള്ള ഭാരവാഹികളോടും പ്രവർത്തകരോടും കയർക്കുകയും പാഠം പഠിപ്പിക്കുമെന്നും ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നു. പിന്നീട് കുട്ടിയുടെ ആഭരണങ്ങളും രേഖകളും കൈമാറാൻ സക്കീറലിയും മറ്റും തവനൂർ സി.ഡബ്ല്യു സി യിൽ പോയ സമയത്തും പരാതിക്കാർ സക്കീറലിക്കെതിരെയും മറ്റും തട്ടിക്കയറിയിരുന്നു.
ആഭരണങ്ങളും മറ്റും കൈമാറുമ്പോൾ പാലിയേറ്റീവ് സെക്രട്ടറി എന്ന നിലക്ക് സക്കീറിന് റസീപ്റ്റ് എഴുതി നൽകണമെന്ന ആവശ്യം നിഷേധിച്ച് വാക്ക് തർക്കത്തിന് മുതിരുകയായിരുന്നു.
കോടതി കയറ്റുമെന്ന ഭീഷണിയും മുഴക്കിയിരുന്നു.

    കുഞ്ഞിൻ്റെയും മാതാവിൻ്റെയും ചികിത്സാ ഘട്ടങ്ങളിൽ ഇരുവരുടെയും പരിചരണത്തിനും ചികിത്സക്കുമൊക്കെ സജീവമായി മുന്നിട്ടിറങ്ങിയ ഒരാളായ പാലിയേറ്റീവ് ഭാരവാഹി സക്കീറലിക്കെതിരെ ഇപ്പോൾ ചിലർ പരാതിയുമായി രംഗത്തിറങ്ങിയിരിക്കുകയാണ്. ഇരുവരുടെയും മെഡിക്കൽ കോളേജിലടക്കമുള്ള ചികിത്സക്കും ശേഷം അത്യാസന്ന ഘട്ടത്തിലെ പരിചരണത്തിനുമൊക്കെയായി രാവെന്നോ പകലെന്നോ വ്യത്യാസമില്ലാതെ വനിതാ വളണ്ടിയർമാരടങ്ങുന്ന സംഘത്തോടൊപ്പം സജീവമായി രംഗത്തിറങ്ങിയവരിൽ ഒരാളായിരുന്നു സക്കീറലി. ഇപ്പോൾ അങ്ങനെയുള്ള ഒരാളുടെ പേരിൽ കുട്ടിയെ പീഡിപ്പിച്ചുവെന്ന വ്യാജ പരാതി ഉയർത്തിയിരിക്കുകയാണ്.അദ്ദേഹത്തെ കുറിച്ച് ആരോപിക്കപ്പെടുന്ന തരത്തിലുള്ള സ്വഭാവദൂഷഷ്യവും പെരുമാറ്റവും ഇതുവരെയാരും ഉന്നയിച്ച്‌ കേട്ടിട്ടില്ല. വളരെ മാന്യമായ കുടുംബ പശ്ചാത്തലമാണ് അദ്ദേഹത്തിനുള്ളത്.
മാതാവിൻ്റെ പരിചരണത്തിൽ വനിതാ വളണ്ടിയർ എന്ന നിലയിൽ സക്കീറലിയുടെ ഭാര്യ  മിക്കപ്പോഴുമുണ്ടായിരുന്നു.അത് പോലെ പരിഗണിക്കേണ്ട ഒന്നാണ് വനിതാ വളണ്ടിയർമാർ സേവനം നൽകിയ വേളകളിൽ കുട്ടിക്ക് മാതാവ് രോഗിയാണെന്ന സാഹചര്യത്തിൽ ഏറെ ലാളന  നൽകിരുന്നു. അത് കൊണ്ട് തന്നെ കുട്ടിക്ക് വനിതാ വളണ്ടിയർമാരിൽ പലരുമായും ഏറെ അടുപ്പവുമുണ്ടായിരുന്നു.അത് സി.ഡബ്ല്യു സി യിൽ കുട്ടിയെ ഹാജരാക്കുന്നത് വരെ തുടർന്നിരുന്നു. ആരോപണം ശരിയാണെങ്കിൽ എട്ടും പൊട്ടും തിരിയാത്ത കുട്ടി അന്ന് തന്നെ തങ്ങളോട് അത് പറയാതിരിക്കില്ലായെന്ന്  തികഞ്ഞ ഉറപ്പണ്ട് വനിതാ വളണ്ടിയർമാർക്ക് . മാത്രമല്ല സക്കീറലിയുടെ വീട്ടിലെ വർധിച്ച അംഗങ്ങളും പരിമിതമായ സൗകര്യങ്ങളുമൊക്കെ ഇങ്ങനെയൊരു ആരോപണം കെട്ടിച്ചമച്ചതാണെന്ന് തെളിയിക്കുന്നു.

 അതോടൊപ്പം കുട്ടിയെ സി.ഡബ്ല്യു.സി യിൽ ഹാജരാക്കിയ സമയത്ത് ഒന്നര മണിക്കൂറോളം കൗൺസലിംഗ് നടത്തിയപ്പോഴും പറയാത്ത കാര്യങ്ങളാണ് ഇപ്പോൾ  ഒന്നര വർഷത്തിനു ശേഷം കെട്ടിച്ചമച്ചിരിക്കുന്നത്.

തികച്ചും ഉത്തരവാദിത്ത പൂർണ്ണമായും ജനകീയമായും രണ്ട് പതിറ്റാണ്ടോളമായി പ്രവർത്തിച്ചു വരുന്ന കുന്നുംപുറം പാലിയേറ്റീവ് സെൻ്ററിൻ്റെ ഉത്തരവാദിത്തം നിർവഹിക്കുന്ന ഒരാളെന്ന നിലക്കും സംഘാംഗമെന്ന നിലക്കും നിയമപരമായും സാമൂഹ്യപരമായും ഉള്ള ബാധ്യത നിർവഹിച്ചതിൻ്റെയും അതിന് മുന്നിൽ നിന്ന് പ്രവർത്തിച്ചതിൻ്റെയും പേരിൽ ഉണ്ടായ ചെറിയ അസ്വാരസ്യങ്ങൾ മാരക മായ കുറ്റാരോപണത്തിലേക്ക് കൊണ്ടെത്തിച്ചിരിക്കുകയാണ്. ഇതിലൂടെ സംഭവിക്കുന്നത് ഒരു പ്രദേശത്തെ നിരാലംബരായ പാവപ്പെട്ട രോഗികൾക്ക് ലഭിച്ചു വരുന്ന സേവന മുഖത്തെയും ജനകീയതയെയും തകർക്കുകയെന്നതാണെന്ന് പാലിയേറ്റീവ് പ്രവർത്തകരും നാട്ടുകാരും ആശങ്കപ്പെടുന്നു. സന്നദ്ധ പ്രവർത്തകരെ ഇത്തരത്തിൽ വിദ്വേഷത്തിൻ്റെ അടിസ്ഥാനത്തിൽ ദുരാരോപണത്തിലേക്ക് വലിച്ചിഴക്കുന്നത് വളണ്ടിയർമാരെയടക്കം പിന്നാക്കം വലിക്കുമെന്നും നാട്ടുകാർക്ക് ആശങ്കയുണ്ട്.
തികച്ചും തെറ്റായി അടിച്ചേൽപിക്കപ്പെട്ടഈ കേസിൻ്റെ നിജസ്ഥിതി തിരിച്ചറിയണമെന്നും അഭ്യർത്ഥിക്കുന്നു.

ഇ.കെ അബ്ദുറഹ്മാൻ
പ്രസിഡണ്ട് 
കുന്നുംപുറം പെയിൻ ആൻ്റ് പാലിയേറ്റീവ്

പി. സുബ്രഹ്മണ്യൻ
സെക്രട്ടറി
പാലിയേറ്റീവ്

കെ കെ മൊയ്തീൻ കുട്ടി
ചെയർമാൻ
പാലിയേറ്റീവ് സംരക്ഷണ സമിതി


Post a Comment

0 Comments