Flash News

6/recent/ticker-posts

സെപ്റ്റംബർ രണ്ടുവരെ ഹോട്ടലുകളിൽ ഇരുന്ന് ഭക്ഷണം കഴിക്കാം

Viewsമലപ്പുറം: സംസ്ഥാന സർക്കാരിന്റെ മാർഗ നിർദേശം അനുസരിച്ച് സെപ്റ്റംബർ രണ്ടുവരെ ജില്ലയിലെ കൺടെയ്ൻമെന്റ് സോൺ ഒഴികെയുള്ള പ്രദേശങ്ങളിലെ ഹോട്ടലുകളിലും റസ്റ്റോറന്റുകളിലും ഇരുന്ന് ഭക്ഷണം കഴിക്കാമെന്ന് കളക്ടർ കെ. ഗോപാല കൃഷ്ണൻ അറിയിച്ചു. കൃത്യമായ സാമൂഹിക അകലം പാലിക്കണം. രാവിലെ ഏഴ് മുതൽ രാത്രി ഒൻപതു വരെ മാത്രമേ അനുമതിയുള്ളൂ.

ലോഡ്ജുകളിൽ അതിഥികൾക്ക് താമസ സൗകര്യം നൽകുന്നതിന് മുൻപും ശേഷവും റൂമുകൾ അണു വിമുക്തമാക്കണം. ജീവനക്കാർക്ക് കോവിഡ് രോഗബാധയില്ലെന്ന് ഉറപ്പുവരുത്തണം. ഓണ സദ്യയുടെ പേരിലുള്ള ആൾക്കൂട്ടം അനുവദിക്കില്ല. ഓണാഘോഷ പൊതു പരിപാടികളും പാടില്ല. ഭക്ഷ്യസുരക്ഷാ വകുപ്പ് കൃത്യമായ പരിശോധന നടത്തുമെന്നും പൊതു ജനങ്ങൾ അത്യാവശ്യമല്ലാത്ത യാത്രകൾ ഒഴിവാക്കണമെന്നും ആരോഗ്യ വകുപ്പിന്റെ നിർദേശങ്ങൾ പാലിക്കണമെന്നും കളക്ടർ പറഞ്ഞു.


Post a Comment

0 Comments