Flash News

6/recent/ticker-posts

കുന്നുംപുറം പോക്സോ കേസ് സമഗ്രമായ അന്വേഷണം നടത്തി പ്രതികളെ ഉടൻ അറസ്റ്റ് ചെയ്യണം എസ്ഡിപിഐ.

Views

എ ആർ നഗർ:കുന്നുംപുറം പാലിയേറ്റീവുമായി ബന്ധപ്പെട്ട് എട്ട് വയസ്സുകരിയായിരുന്ന പിഞ്ചു ബാലികയെ പീഡിപ്പിച്ച പരാതിയിൽ രജിസ്റ്റർ ചെയ്ത പോക്സോ കേസിൽ സമഗ്രമായ അന്വേഷണം നടത്തി പ്രതികളെ ഉടൻ അറസ്റ്റ് ചെയ്യണമെന്ന് എസ്ഡിപിഐ അബ്ദുറഹ്മാൻ നഗർ പഞ്ചായത്ത് കമ്മിറ്റി ആവശ്യപ്പെട്ടു.

ഇതുമായി ബന്ധപ്പെട്ടുള്ള മുഴുവൻ ആശങ്കകളും ഉടൻ പുറത്ത് കൊണ്ട് വരികയും പീഡിപ്പിക്കപ്പെട്ട പിഞ്ചു ബാലികക്ക് പൂർണ്ണമായ നീതി ലഭിക്കുകയും വേണമെന്നും യോഗം ആവിശ്യപ്പെട്ടു.
പോലീസിന്റെ അനാസ്ഥയും നീതി നിഷേധവും ഇത്തരം സംഭവങ്ങൾ ആവർത്തിക്കാൻ കാരണമാകുന്നുണ്ടെന്ന് യോഗം വിലയിരുത്തി.
പ്രസിഡന്റ് റഫീഖ് മമ്പുറം അധ്യക്ഷത വഹിച്ചു.മുജീബ് കുണ്ടിൽ പാറ,പി കോയ മമ്പുറം  സംസാരിച്ചു.


Post a Comment

0 Comments