Flash News

6/recent/ticker-posts

പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പാണക്കാടെത്തി സയ്യിദ് ഹൈദരലി ശിഹാബ് തങ്ങളുമായി ചര്‍ച്ച നടത്തി.

Views

 തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പ് ആസന്നമായ സാഹചര്യത്തില്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പാണക്കാടെത്തി സയ്യിദ് ഹൈദരലി ശിഹാബ് തങ്ങളുമായി ചര്‍ച്ച നടത്തി. പി.കെ കുഞ്ഞാലിക്കുട്ടി എം.പി, സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍, കെ.പി.എ മജീദ്, സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍ എന്നിവര്‍ പങ്കെടുത്തു. 
വൈകീട്ട് നാലുമണിയോടെ പാണക്കാട് നടന്ന ചര്‍ച്ചയില്‍ നിലവിലെ രാഷ്ട്രീയ സാഹചര്യങ്ങള്‍ വിലയിരുത്തി. യു.ഡി.എഫിന് വളരെ അനുകൂല രാഷ്ട്രീയ സാഹചര്യമാണുള്ളത്. തദ്ദേശ്വസംഭരണ തെരഞ്ഞെടുപ്പിന് സ്വീകരിക്കേണ്ട സമീപനങ്ങളെക്കുറിച്ച് നേതാക്കള്‍ ചര്‍ച്ചചെയ്തു. പ്രതിപക്ഷത്തിന്റെ പ്രവര്‍ത്തനങ്ങളില്‍ സയ്യിദ് ഹൈദരലി തങ്ങള്‍ സംതൃപ്തി രേഖപ്പെടുത്തി. ഇടതു സര്‍ക്കാറിന്റെ അഴിമതി തുറന്നുകാട്ടുന്നതിലും അവശ്വാസ പ്രമേയത്തിലൂടെ ഇത് പൊതുജനങ്ങള്‍ക്കിടയില്‍ ചര്‍ച്ചയാക്കുന്നതിലും പ്രതിപക്ഷം വിജയിച്ചു. അഴിമതിക്കെതിരെ സഭയിലും പുറത്തും യു.ഡി.എഫിന്റെ പോരാട്ടങ്ങള്‍ക്ക് മികച്ച നേതൃത്വം നല്‍കാന്‍ രമേശ് ചെന്നിത്തലക്കും യു.ഡി.എഫ് നേതാക്കള്‍ക്കും സാധിച്ചെന്ന് ഹൈദരലി തങ്ങള്‍ പറഞ്ഞു. 
ചര്‍ച്ചക്ക് ശേഷം പ്രതിപക്ഷ നേതാവ് മാധ്യമപ്രവത്തകരെക്കണ്ടു. നിയമസഭയിലും പുറത്തും പ്രതിപക്ഷം ഉന്നയിച്ച ഒരാരോപണത്തിനും കൃത്യമായി മറുപടി പറയാന്‍ മുഖ്യമന്ത്രി പിണറായി വിജയനും സര്‍ക്കാറിനും സാധിച്ചിട്ടില്ല. അഴിമതി ചൂണ്ടിക്കാണിച്ചതിന് എന്ത് നിയമനടപടി സ്വീകരിച്ചാലും അത് സ്വീകരിക്കാന്‍ തയ്യാറാണ്.  പ്രതിപക്ഷത്തിന്റെയും മാധ്യമങ്ങളുടെ വായമൂടിക്കെട്ടാന്‍ ഇത് ചൈനയല്ലെന്ന് സര്‍ക്കാറിനെ പ്രതിപക്ഷനേതാവ് ഓര്‍മ്മിപ്പിച്ചു. ജോസ് കെ മാണിയുമായി ചര്‍ച്ചക്കുള്ള വഴി പൂര്‍ണമായി അടഞ്ഞിട്ടില്ല. തമ്മില്‍ പ്രശ്‌നമുള്ള ഒരു മുന്നണിയില്‍ ജനങ്ങള്‍ക്ക് വിശ്വാസമുണ്ടാവില്ല. അത്തരമൊരു സമീപനം ഒരിക്കലും യു.ഡി.എഫിന്റെ ഭാഗത്തുനിന്നുണ്ടാവില്ലെന്നും അദ്ദേഹം പറഞ്ഞു.


Post a Comment

0 Comments