Flash News

6/recent/ticker-posts

പബ്ജി നിരോധിച്ച് രണ്ടാം ദിനം; ടെൻസെന്‍റിന് നഷ്ടം 2.48 ലക്ഷം കോടി രൂപ

Views

 

രാജ്യത്തെ ഇ-ഗെയിം രംഗത്തെ മുന്നണിക്കാരായി ഇന്ത്യയില്‍ ഇറങ്ങി രണ്ട് വര്‍ഷത്തില്‍ മാറിയ ഈ ഗെയിം ആപ്പിന്‍റെ അവസാനം പെട്ടെന്ന് ആയിരുന്നു.

പബ്ജി നിരോധനം ചൈനയ്ക്ക് നല്‍കിയത് രണ്ട് ദിവസത്തില്‍ വന്‍ തിരിച്ചടിയെന്ന് റിപ്പോര്‍ട്ടുകള്‍. പബ്ജി മൊബൈലിന്റെ പിന്നിലുള്ള ചൈനീസ് കമ്പനി ടെൻസെന്റിന്‍റെ വിപണി മൂല്യം പബ്ജി ഇന്ത്യയില്‍ നിരോധിച്ചതിന് പിന്നാലെ കുത്തനെ ഇടിയുന്നു എന്നാണ് ഓഹരി വിപണിയിലെ വാര്‍ത്തകള്‍ വരുന്നത്. ഇന്ത്യയിലെ പബ്ജി മൊബൈൽ നിരോധനത്തിന് പിന്നാലെ തുടര്‍ച്ചയായ രണ്ടു ദിവസത്തിനുള്ളിൽ ടെൻസെന്റിന് ഏകദേശം 2.48 ലക്ഷം കോടി രൂപയുടെ വിപണി മൂല്യം നഷ്ടമായി.

പബ്ജി അടക്കം 118 ചൈനീസ് ആപ്പുകൾ കേന്ദ്ര ഐടി മന്ത്രാലയം സെപ്തംബര്‍ രണ്ടാം തീയതി നിരോധിച്ചത്. നേരത്തെ തന്നെ ആപ്പ് നിരോധിക്കുന്നത് സംബന്ധിച്ച് അഭ്യൂഹങ്ങളുണ്ടായിരുന്നു. അതിർത്തിയിൽ സ്ഥിതിഗതികൾ വഷളാകുന്നതിനിടെയാണ് ഐടി മന്ത്രാലയത്തിന്‍റെ നീക്കമെന്നത് ശ്രദ്ധേയമാണ്. കൂടുതലും ഗെയിമുകളും ക്യാമറ ആപ്പുകളും അടങ്ങുന്നതാണ് പട്ടിക. ചില ലോഞ്ചറുകളും നിരോധിച്ചവയുടെ പട്ടികയിലുണ്ട്.

എന്നാല്‍ നിരോധിത പട്ടികയില്‍ ഏറ്റവും വാര്‍ത്ത പ്രധാന്യം നേടുന്നത് പബ് ജി തന്നെയാണ്. രാജ്യത്തെ ഇ-ഗെയിം രംഗത്തെ മുന്നണിക്കാരായി ഇന്ത്യയില്‍ ഇറങ്ങി രണ്ട് വര്‍ഷത്തില്‍ മാറിയ ഈ ഗെയിം ആപ്പിന്‍റെ അവസാനം പെട്ടെന്ന് ആയിരുന്നു.



Post a Comment

0 Comments