Flash News

6/recent/ticker-posts

ഇന്ന് 4538 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. രോഗമുക്തി 3347, സമ്പർക്കം 3997, മരണം 20.

Views
ഇന്ന് 4538 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. രോഗമുക്തി 3347, സമ്പർക്കം 3997, മരണം 20.

✒️ഇന്ന് സംസ്ഥാനത്ത് 4538 പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചു. 3997 പേർക്ക് സമ്പർക്കം മൂലമാണ് രോഗബാധയുണ്ടായത്. 249 പേരുടെ രോഗബാധയുടെ ഉറവിടം വ്യക്തമല്ല. ഇന്ന് 20 പേരുടെ മരണം സ്ഥിരീകരിച്ചു. രോഗമുക്തി നേടിയത് 3347 പേർ. 

*ഇന്ന് രോഗം ബാധിച്ചവരുടെ ജില്ലതിരിച്ചുള്ള കണക്ക്:*

കോഴിക്കോട് -918
എറണാകുളം -537
തിരുവനന്തപുരം -486
മലപ്പുറം -405
തൃശൂര്‍ -383
പാലക്കാട് -378
കൊല്ലം -341
കണ്ണൂര്‍ -310
ആലപ്പുഴ -249
കോട്ടയം -213
കാസര്‍ഗോഡ് -122
ഇടുക്കി -114
വയനാട് -44
പത്തനംതിട്ട -38

*സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചവര്‍:*

കോഴിക്കോട് -908
എറണാകുളം -504
തിരുവനന്തപുരം -463
മലപ്പുറം -405
തൃശൂര്‍ -372
പാലക്കാട് -307
കൊല്ലം -340
കണ്ണൂര്‍ -256
ആലപ്പുഴ -239
കോട്ടയം -208
കാസര്‍ഗോഡ് -111
ഇടുക്കി -76
വയനാട് -42
പത്തനംതിട്ട -31



*രോഗമുക്തി നേടിയവരുടെ ജില്ലതിരിച്ചുള്ള കണക്ക്:*

തിരുവനന്തപുരം -506
കൊല്ലം -182
പത്തനംതിട്ട -150
ആലപ്പുഴ -349
കോട്ടയം -122
ഇടുക്കി -36
എറണാകുളം -220
തൃശൂര്‍ -240
പാലക്കാട് -200
മലപ്പുറം -421
കോഴിക്കോട് -645
വയനാട് -63
കണ്ണൂര്‍ -124
കാസര്‍ഗോഡ് -89


20 മരണങ്ങളാണ് ഇന്ന് കൊവിഡ് മൂലമാണെന്ന് സ്ഥിരീകരിച്ചത്. തിരുവനന്തപുരം നെയ്യാറ്റിന്‍കര സ്വദേശി കരുണാകരന്‍ നായര്‍ (79), നരുവാമൂട് സ്വദേശി ബാലകൃഷ്ണന്‍ (85), വെഞ്ഞാറമൂട് സ്വദേശിനി വിജയമ്മ (68), ആലപ്പുഴ ചേര്‍ത്തല സ്വദേശി വേണു (40), ആലപ്പുഴ സ്വദേശി രാധാകൃഷ്ണന്‍ (69), കോട്ടയം ചങ്ങനാശേരി സ്വദേശിനി ഹസീന (48), നീലംപേരൂര്‍ സ്വദേശി ഷൈന്‍ സുരഭി (44), ചങ്ങനാശേരി സ്വദേശി മണിയപ്പന്‍ (63), മലപ്പുറം വേങ്ങര സ്വദേശി ഐഷ (77), കവനൂര്‍ സ്വദേശി മമ്മദ് (74), തിരൂരങ്ങാടി സ്വദേശി ലിരാര്‍ (68), കോഴിക്കോട് വടകര സ്വദേശി കെ.എന്‍. നസീര്‍ (42), വേളം സ്വദേശി മൊയ്ദു (66), പെരുവയല്‍ സ്വദേശി അബൂബക്കര്‍ (66), തൂണേരി സ്വദേശി കുഞ്ഞബ്ദുള്ള (70), തേക്കിന്‍തോട്ടം മുഹമ്മദ് ഷാജി (53), കാസര്‍ഗോഡ് കൂതാളി സ്വദേശിനി ഫാത്തിമ (80), പുത്തൂര്‍ സ്വദേശിനി ഐസാമ്മ (58), കാസര്‍ഗോഡ് സ്വദേശിനി കമല (60), പീലിക്കോട് സ്വദേശി സുന്ദരന്‍ (61), എന്നിവരാണ് മരണമടഞ്ഞത്. ഇതോടെ ആകെ മരണം 697 ആയി. ഇത് കൂടാതെ ഉണ്ടായ മരണങ്ങള്‍ എന്‍ഐവി ആലപ്പുഴയിലെ പരിശോധനയ്ക്ക് ശേഷം സ്ഥിരീകരിക്കുന്നതാണ്.

ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 47 പേര്‍ വിദേശ രാജ്യങ്ങളില്‍ നിന്നും 166 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നതാണ്. 3997 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 249 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. ഇവ രണ്ടുംകൂടെ ആകെ 4246 സമ്പര്‍ക്ക രോഗികളാണുള്ളത്.

67 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്. കണ്ണൂര്‍ 20, തിരുവനന്തപുരം 17, എറണാകുളം 9, കോഴിക്കോട് 6, തൃശൂര്‍ 5, കാസര്‍ഗോഡ് 3, ആലപ്പുഴ, കോട്ടയം, മലപ്പുറം 2 വീതം, വയനാട് 1 എന്നിങ്ങനെ ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് ഇന്ന് രോഗം ബാധിച്ചത്. എറണാകുളം ജില്ലയിലെ 12 ഐഎന്‍എച്ച്എസ് ജീവനക്കാര്‍ക്കും രോഗം ബാധിച്ചു. രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 3347 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി.

ഇതോടെ 57,879 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 1,21,268 പേര്‍ ഇതുവരെ കൊവിഡില്‍ നിന്നും മുക്തി നേടി.സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 2,32,450 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 2,03,330 പേര്‍ വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 29,120 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 3255 പേരെയാണ് ഇന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

24 മണിക്കൂറിനിടെ 36,027 സാമ്പിളുകള്‍ പരിശോധിച്ചു. ഒരാഴ്ചക്കിടെ കൊവിഡ് കേസുകളില്‍ റെക്കോഡ് വര്‍ധനയാണ് ഉണ്ടായിട്ടുള്ളതെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഇതുവരെ 1,79,922 പേര്‍ക്കാണ് സംസ്ഥാനത്ത് രോഗം സ്ഥിരീകരിച്ചത്. രോഗ വ്യാപനത്തിന്റെ തോത് നിര്‍ണയിക്കുന്ന ശാസ്ത്രീയ മാനദണ്ഡങ്ങള്‍ പ്രകാരം ഇത്രയും നാള്‍ നാം മുന്നിലായിരുന്നുവെങ്കിലും നിലവില്‍ അതിന് ഇളക്കംതട്ടിയ സ്ഥിതിയാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. 20 ദിവസം കൂടുമ്പോള്‍ രോഗികളുടെ എണ്ണം ഇരട്ടിക്കുന്നതായാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്.


Post a Comment

1 Comments

  1. Great..... Ningalude prythnam nammude Nadinte oru janthayude shabdham akatee..Good keep it up,

    ReplyDelete