Flash News

6/recent/ticker-posts

രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണം 60 ലക്ഷം കടന്നു; 24 മണിക്കൂറിനിടെ 1,039 മരണം

Views

രാജ്യത്തെ കോവിഡ് ബാധിതരുടെ എണ്ണം അറുപതു ലക്ഷം കടന്നു. 60,74,703 പേർക്കാണ് ഇതുവരെ രോഗം സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 82,170 പേർക്ക് പുതുതായി രോഗം സ്ഥിരീകരിക്കുകയും 1,039 പേർ മരിക്കുകയും ചെയ്തു.

നിലവിൽ രാജ്യത്ത് 9,62,640 സജീവ കേസുകളാണുള്ളത്. 5,01,6521 പേർ ഇതിനോടകം രോഗമുക്തി നേടിയതായും ഇതുവരെ 95,542 പേരാണ് കോവിഡ് ബാധിച്ച് മരിച്ചതെന്നും കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം അറിയിച്ചു.

സെപ്റ്റംബർ 27 വരെ 7,19,67,230 സാമ്പിളുകളാണ് പരിശോധിച്ചതെന്നും ഇതിൽ 7,09,394 സാമ്പിളുകൾ ഞായറാഴ്ച പരിശോധിച്ചതായും ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ച് അറിയിച്ചു.

നിലവിൽ രാജ്യത്ത് ഏറ്റവും കൂടുതൽ കോവിഡ് ബാധിതരുള്ളത് മഹാരാഷ്ട്രയിലാണ്. 13 ലക്ഷത്തിലധികം പേർക്കാണ് മഹാരാഷ്ട്രയിൽ ഇതിനോടകം കോവിഡ് സ്ഥിരീകരിച്ചത്. ആന്ധ്രാപ്രദേശും തമിഴ്നാടുമാണ് കോവിഡ് രോഗികളുടെ എണ്ണത്തിൽ മഹാരാഷ്ട്രയ്ക്ക് തൊട്ടുപിന്നിലുള്ളത്.


Post a Comment

0 Comments