Flash News

6/recent/ticker-posts

പഞ്ചിളി അസീസിനെ കര്‍ഷകസംഘം ആദരിച്ചു

Views


വേങ്ങര മണ്ഡലത്തിലെ വികസന പദ്ധതികള്‍ നിസ്വാര്‍ത്ഥമായി ചെയ്തു തീര്‍ക്കുന്നതിന് നേതൃത്വംകൊടുക്കുന്ന പഞ്ചിളി അസീസിനെ കര്‍ഷകസംഘം വേങ്ങര മണ്ഡലംകമ്മിറ്റി ആദരിച്ചു. കെ.എന്‍.എ ഖാദര്‍ എം.എല്‍.എ യുടെ പി.എ. യാണ് അസീസ് പഞ്ചിളി. കോവിഡ് 19 രോഗവ്യാപനം തടയുന്നതിന് പൊതുസ്ഥലങ്ങളും സ്ഥാപനങ്ങളും രോഗബാധിതരുടെ വീടുകളും അണുവിമുക്തമാക്കുന്നതിന് നേതൃത്വം വഹിച്ചതിനും രോഗികള്‍ക്ക് ഭക്ഷണമുള്‍പ്പെടയുള്ള സഹായങ്ങള്‍ എത്തിക്കുന്നതിലും വിശ്രമമില്ലാതെ പ്രവര്‍ത്തനം നടത്തികൊണ്ടിരിക്കുന്നതിനാണ് കര്‍ഷകസംഘം പഞ്ചിളി അസീസിനെ ആദരിച്ചത്. 
   കഴിഞ്ഞപ്രളയകാലത്ത് രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കിടെ വീണ് കാലിന് പരിക്കുപറ്റിയിട്ടും കര്‍ഷകര്‍ക്ക് സഹായമെത്തിക്കുന്നതിലും ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിലും ദുതിതബാധിതര്‍ക്ക് സഹായമെത്തിക്കുന്നതിലും അസീസ് മുന്നിലുണ്ടായിരുന്നു. വേങ്ങര മണ്ഡലത്തിലെ വികസനപ്രവര്‍ത്തനങ്ങള്‍ ആസൂത്രണംചെയ്യുന്നതിലും നടപ്പാക്കുന്നതിലും എം.എല്‍.എ കെ.എന്‍.എ ഖാദറിനെ സഹായിക്കുന്നതില്‍ അസീസ് വഹിക്കുന്ന പങ്ക് വലുതാണ്. കഴിഞ്ഞ യു.ഡി.എഫ് ഗവണ്‍മെന്റ് കാലത്ത് ന്യൂനപക്ഷ നഗരകാര്യ വകുപ്പുമന്ത്രി മഞ്ഞളാംകുഴി അലിയുടെ സ്റ്റാഫ് എന്ന നിലക്കും ശ്രദ്ധേയമായ പ്രവര്‍ത്തനങ്ങള്‍ നടത്തിയിട്ടുണ്ട്.

 മുസ്‌ലിംലീഗ് സംസ്ഥാന സെക്രട്ടറി കെ.പി.എ. മജീദ് ഉപഹാരം നല്‍കി. സംസ്ഥാന സെക്രട്ടറി അബ്ദുറഹ്മാന്‍ രണ്ടത്താണി, കര്‍ഷക സംഘം നേതാവ് കറുമണ്ണില്‍ അബ്ദുസലാം എന്നിവര്‍ പങ്കെടുത്തു.



Post a Comment

0 Comments