Flash News

6/recent/ticker-posts

നാളെ മുതൽ ട്രെയിനില്ലാ കേരളം സംസ്ഥാനത്ത് സർവീസ് നടത്തിയ മൂന്ന് ട്രെയിനുകൾ റദ്ദാക്കിയതോടെ ശനിയാഴ്ച മുതൽ ട്രെയിനില്ലാ കേരളം.

Views


 കോ​ഴി​ക്കോ​ട്​: സം​സ്ഥാ​ന​ത്ത്​ സ​ർ​വി​സ്​ ന​ട​ത്തി​യ മൂ​ന്നു​ ട്രെ​യി​നു​ക​ൾ റ​ദ്ദാ​ക്കി​യ​തോ​ടെ ശ​നി​യാ​ഴ​്​​ച മു​ത​ൽ ട്രെ​യി​നി​ല്ലാ കേ​ര​ള​മാ​വും. ക​ണ്ണൂ​ർ-​തി​രു​വ​ന​ന്ത​പു​രം, കോ​ഴി​ക്കോ​ട്​-​തി​രു​വ​ന​ന്ത​പു​രം ജ​ന​ശ​താ​ബ്​​ദി എ​ക്​​സ്​​പ്ര​സു​ക​ളും ഷൊ​ർ​ണൂ​ർ-​തി​രു​വ​ന​ന്ത​പു​രം വേ​ണാ​ട്​ എ​ക്​​സ്​​പ്ര​സു​മാ​ണ്​ ലോ​ക്​​ഡൗ​ൺ ഇ​ള​വി​ൽ സം​സ്​​ഥാ​ന​ത്തി​ന​ക​ത്ത്​ യാ​ത്ര​ചെ​യ്യു​ന്ന​വ​ർ​ക്ക്​ ആ​ശ്ര​യ​മാ​യി​രു​ന്ന​ത്. ഇൗ ​മൂ​ന്ന്​ ട്രെ​യി​നു​ക​ളാ​ണ് ശ​നി​യാ​ഴ്​​ച മു​ത​ൽ പി​ൻ​വ​ലി​ക്കു​ന്ന​ത്​. 25 ശ​ത​മാ​ന​ത്തി​ൽ കു​റ​വ്​ യാ​ത്ര​ക്കാ​രു​ള്ള ട്രെ​യി​നു​ക​ൾ റ​ദ്ദാ​ക്കി​യ കൂ​ട്ട​ത്തി​ലാ​ണ്​ റെ​യി​ൽ​വേ ഇൗ ​ട്രെ​യി​നു​ക​ളെ ഉ​ൾ​പെ​ടു​ത്തി​യ​ത്​.

കോ​ഴി​ക്കോ​ട്​ ജ​ന​ശ​താ​ബ്​​ദി ട്രെ​യി​ൻ 50 ശ​ത​മാ​നം വ​രെ യാ​ത്ര​ക്കാ​രെ​യു​മാ​യാ​ണ് ക​ഴി​ഞ്ഞ ദി​വ​സ​ങ്ങ​ളി​ൽ ഒാ​ടി​യ​ത്. ഒാ​ണ​ത്തി​ന്​ മു​മ്പു​ള്ള ക​ണ​ക്കു​പ്ര​കാ​ര​മാ​ണ്​ റെ​യി​ൽ​വേ ​ ട്രെ​യി​ൻ റ​ദ്ദാ​ക്കി​യ​ത്. ലോ​ക്​​ഡൗ​ണി​ൽ കൂ​ടു​ത​ൽ ഇ​ള​വു​ക​ൾ പ്രാ​ബ​ല്യ​ത്തി​ലാ​യ​തോ​ടെ ട്രെ​യി​ൻ യാ​ത്ര​ക്കാ​രു​ടെ എ​ണ്ണം കൂ​ടി​വ​രു​ന്ന​താ​യി റെ​യി​ൽ​വേ വൃ​ത്ത​ങ്ങ​ൾ 'മാ​ധ്യ​മ'​ത്തോ​ടു പ​റ​ഞ്ഞു. യാ​ത്ര​ക്കാ​രു​ടെ എ​ണ്ണം 600 വ​രെ എ​ത്തി​യ​താ​യി അ​ധി​കൃ​ത​ർ പ​റ​യു​ന്നു.


Post a Comment

0 Comments