Flash News

6/recent/ticker-posts

സർക്കാർ ജീവനക്കാരുടെ ശമ്പളം പിടിക്കാനുള്ള തിരുമാനം പുന:പരിശേധിക്കണമെന്ന് എയ്ഡഡ് സ്കൂൾ മിനിസ്റ്റീരിയൽ സ്റ്റാഫ് അസോസിയേഷൻ സംസ്ഥാന കമ്മിറ്റി സർക്കാറിനോട് ആവശ്യപെട്ടു.

Views


ജീവനക്കാരുടെ ശമ്പളം പിടിക്കാനുള്ള തീരുമാനം സർക്കാർ പുന:പരിശോധിക്കുക .

സർക്കാർ ജീവനക്കാരുടെ ശമ്പളം പിടിക്കാനുള്ള തിരുമാനം പുന:പരിശേധിക്കണമെന്ന്  എയ്ഡഡ് സ്കൂൾ മിനിസ്റ്റീരിയൽ സ്റ്റാഫ് അസോസിയേഷൻ സംസ്ഥാന  കമ്മിറ്റി സർക്കാറിനോട് ആവശ്യപെട്ടു. 
സാമൂഹിക പ്രതിബദ്ധതയെ മുൻനിർത്തി പ്രഖ്യാപിച്ച Co vid 19lncome support Scheme [CISF] നെ താരതമ്യേന താഴ്ന്ന വരുമാനക്കാരായ അനധ്യാപകർ ആശങ്കയോടു കൂടിയാണ് കാണുന്നത്. ഓണം അഡ്വാൻസിൻ്റെ പ്രതിമാസ  തിരിച്ചടവായ 3000 രൂപയ്ക്കൊപ്പം 6 ദിവസത്തെ ശമ്പളം കൂടി മാറ്റി വെയ്ക്കുന്നത് , ഭവന വായ്പയും വിവിധങ്ങളായ വായ്പാ തിരിച്ചടവും ചികിത്സാ ചിലവുകളും ഉൾപ്പെട്ട കുടുംബ ബജറ്റിനെയാകെ താളം തെറ്റിക്കും.  സർക്കാരിൻ്റെ എല്ലാ നല്ല പ്രവർത്തനങ്ങളോടും സ്വമനസ്സാലെ സഹകരിക്കുന്ന എയിഡഡ് സ്കൂളിലെ മിനിസ്റ്റീരിയൽ സ്റ്റാഫ് സംബന്ധിച്ചിടത്തോളം ഈ തീരുമാനം സാമ്പത്തികമായി വളരെ പ്രയാസം ഉണ്ടാകുന്നതാണ് ആയതിനാൽ ഓണം അഡ്വാൻസ് തുക തിരിച്ചടവ് ClSF പദ്ധതിയ്ക്ക് ശേഷമാക്കുകയും ClSF പദ്ധതിയിൽ നിന്നും താഴ്ന്ന വരുമാനക്കാരായ ക്ലാസ് III , IV ജീവനക്കാരെ ഒഴിവാക്കുകയും സർക്കാർ ജീവനക്കാരുടെ ലീവ് സറണ്ടർ ആനുകൂല്യം പി.എഫിൽ ലയിപ്പിക്കാനുള്ള നീക്കം ഉപേക്ഷിക്കണമെന്നും  സംസ്ഥാന കമ്മിറ്റി സർക്കാറിനോട് ആവശ്യപ്പെട്ടു. ഓൺലൈൻ മിറ്റിംഗിൽ സംസ്ഥാന പ്രസിഡണ്ട് രാജേഷ് കുമാർ എ, ജനറൽ സെക്രട്ടറി മുന്നാസ് വി.പി. ഓർഗനൈസിംഗ് സെക്രട്ടറി - മനോജ് ജോസ് ' കെ. ട്രഷറർ പ്രശോഭ് കൃഷ്ണൻ, ജി. പി സിനോയ് എൻ യു.,സജി മനാപുരം,  ബിജു എ ഇ എന്നിവർ സംബന്ധിച്ചു.


Post a Comment

0 Comments