Flash News

6/recent/ticker-posts

കൃഷ്ണൻ ആശാരിയുടെ വീട്ടിൽ പാണക്കാട്‌ ബഷീറലി തങ്ങളെത്തി ഓണപ്പുടവയുമായി

Views

ചെമ്മലശ്ശേരി : കൊറോണ ബന്ധങ്ങൾക്കും സൗഹൃദങ്ങൾക്കും ലോക്കിട്ടതോടെ  വിഷുകൈനീട്ടമെത്തിച്ചതിനു പിറകെ കൊടപ്പനക്കൽ തറവാട്ടിൽ നിന്നും  ഓണക്കോടിയുമായി ചെമ്മലശ്ശേരിയിലെ കൃഷ്ണൻ ആശാരിയുടെ വീട്ടിൽ പാണക്കാട്‌ ബഷീറലി തങ്ങളെത്തി.ഇതോടെ  വൈറസ് വ്യാപനത്തെത്തുടർന്ന് പാണക്കാട് കൊടപ്പനക്കൽ തറവാടിൽ സന്ദർശകർക്ക് വിലക്ക് വന്നതോടെ  അങ്ങോട്ട് പോയികാണാൻ കഴിയില്ലന്ന  കൃഷ്ണേട്ടൻറെ  സങ്കടവും മാറി . കഴിഞ്ഞ ദിവസം കൃഷ്ണൻ ആശാരിയുടെ വീട്ടിൽ  എത്തിയ തങ്ങൾ  ഏറെനേരം  അവിടെ ചിലവിട്ടാണ് മടങ്ങിയത്  കഴിഞ്ഞ വിഷുവിനും വിഷുകൈനീട്ടവുമായി പാണക്കാട് സാദിഖലി ശിഹാബ് തങ്ങളുടെ പ്രതിനിധിവീട്ടിലെത്തിയിരുന്നു 

കൃഷ്ണൻ ആശാരിയുടെ വീട്ടിൽ എത്തിയ  ബഷീറലി തങ്ങൾ തന്നെയാണ്  തൻറെ ഫേസ്‌ബുക്ക് പോസ്റ്റിൽ   വിവരം കുറിച്ചത്  

തങ്ങളുടെ FB പോസ്റ്റ് വായിക്കാം 

  സ്നേഹത്തിന്റെയും സൗഹാർദ്ദത്തിന്റെയും പാഠങ്ങൾ നൽകുന്ന തിരുവോണദിനത്തിൽ കുടുംബത്തിലെ സ്ഥിരസന്ദർശകരും,വന്ദ്യരായ പിതാവടക്കമുള്ള പാണക്കാട് കുടുംബത്തിലെ ഓരോരുത്തരുമായും അടുത്തിടപഴകിയ  സ്നേഹത്തിന്റെ പ്രതീകവുമായ കൃഷ്ണൻ ആശാരിയെ അവരുടെ വീട്ടിലെത്തി സന്ദർശിക്കാനായി എന്നത് വളരെ സന്തോഷം നൽകുന്ന ഒന്നാണ്. എല്ലാ തവണയും പാണക്കാട്ടെത്തുന്ന കൃഷ്ണൻ ആശാരിയെ ഇത്തവണ അങ്ങോട്ടു പോയി കണ്ടത്. കൃഷ്ണൻ ആശാരിയുമായുള്ള ഓരോരോ നിമിഷങ്ങളും ഏറെ സന്തോഷവും ആനന്ദവും നൽകുന്നതാണ്... 
നിഷ്കളങ്കമായ സംസാരവും, കാര്യങ്ങളിലുള്ള കരുതലും, അവിടുന്ന് വെച്ചുപുലർത്തി വരുന്ന സ്നേഹവും എല്ലാം.... 
പ്രത്യേക ദിനങ്ങളിൽ പണക്കാട്ടേക്കെത്തുക അവരുടെ പതിവാണ്.
സന്തോഷനിമിഷങ്ങൾ പാണക്കാട് കുടുംബവുമായിച്ചേർന്നുകൊണ്ട് ധന്യമാക്കലും അവരുടെ രീതിയാണ്.
അതിനാൽ തന്നെ ഇങ്ങനെയൊരു സുദിനത്തിൽ അവരുടെ കൂടെ ഒരുമിക്കാനും സന്തോഷം പകരാനും സാധിച്ചു എന്നത് മനസ്സിന് വല്ലാത്ത കുളിർമ നൽകുകയാണ്




Post a Comment

0 Comments