Flash News

6/recent/ticker-posts

നീരോല്‍പാലത്ത് ഒഴുക്കില്‍പെട്ട യുവാവിനെ കണ്ടെത്താനായില്ല:അര്‍ദ്ധരാത്രിയിലും തിരച്ചില്‍ തുടരുന്നു

Views

 


പറമ്പിൽ പീടിക: നീരോല്‍പാലത്‌ത്‌  തുറക്കൽ അണക്കെട്ടിന് സമീപം ഒഴുക്കില്‍ പെട്ട്  കാണാതായ യുവാവിനായി  നാട്ടുകാരുടേയും ഫയർഫോഴ്സിൻ്റെയും നേതൃത്വത്തിൽ രാത്രി വൈകിയും തിരച്ചിൽ തുടരുന്നു. 

പള്ളിക്കൽ സ്രാബ്യാബസാര്‍ സ്വദേശി  ജിതേഷ് (30) നെയാണ് കാണാതായത്. 
വടക്കിയിൽമാട് തോട്ടില്‍ സുഹൃത്തുക്കൾക്കൊപ്പം കുളിക്കുന്നതിനിടെ രാത്രി  
ഒമ്പതയോടെയാണ് അപകടമുണ്ടായത്. 

സംഘത്തിൽ ആറ് പേരുണ്ടായിരുന്നതായാണ് വിവരം. തേഞ്ഞിപ്പലം പോലീസും ട്രോമാകെയർ വളണ്ടിയര്മാരുമാണ് രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകുന്നത്. കനത്ത മഴയും അടിയൊഴുക്കും തിരച്ചിലിന് തടസ്സമാകുന്നുണ്ട്. 


Post a Comment

0 Comments