Flash News

6/recent/ticker-posts

റഷ്യയുടെ കോവിഡ് വാക്സിൻ ബുക്ക് ചെയ്ത് വിവിധ രാജ്യങ്ങൾ; കൂട്ടത്തിൽ ഇന്ത്യയും

Views
റഷ്യയുടെ കോവിഡ് വാക്സിൻ ബുക്ക് ചെയ്ത് വിവിധ രാജ്യങ്ങൾ; കൂട്ടത്തിൽ ഇന്ത്യയും
 
ഏഷ്യ, തെക്കേ അമേരിക്ക, മിഡിൽ ഈസ്റ്റ് എന്നിവിടങ്ങളിലെ കുറഞ്ഞത് പത്ത് രാജ്യങ്ങളെങ്കിലും റഷ്യൻ നിർമ്മിത കൊറോണ വൈറസ് വാക്സിൻ സ്പുട്നിക്5 ലഭ്യമാക്കുന്നതിനുള്ള കരാറുകളിൽ ഒപ്പുവച്ചതായി വാൾസ്ട്രീറ്റ് ജേണലിലെ റിപ്പോർട്ട്.

ഹൈദരാബാദ് ആസ്ഥാനമായുള്ള ഡോ. റെഡ്ഡീസ് ലബോറട്ടറീസ് വാക്സിൻ നിർമ്മാതാക്കളുമായി പങ്കാളിത്തത്തിൽ ഏർപ്പെട്ട രാജ്യങ്ങളുടെ പട്ടികയിൽ ഇടം പിടിച്ചിട്ടുണ്ട്. മൂന്നാം ഘട്ട പരീക്ഷണമാണ് നടക്കുന്നത്. തങ്ങളുടെ വാക്സിൻ ഇന്ത്യയിൽ നിർമിക്കാൻ തയ്യാറായിട്ടുള്ള പങ്കാളികളെ തിരയുകയാണ് നിലവിൽ റഷ്യ.

ബ്രസീൽ, ദക്ഷിണാഫ്രിക്ക, മെക്സിക്കോ, സൗദി അറേബ്യ എന്നിവയാണ് റഷ്യൻ വാക്സിൻ കൊണ്ടുവരുന്നതിനായി കരാർ ഒപ്പിട്ട മറ്റ് രാജ്യങ്ങൾ. കൂടാതെ പത്ത് രാജ്യങ്ങൾ കൂടി വാക്‌സിൻ വാങ്ങാൻ ചർച്ചകൾ നടത്തിവരികയാണെന്നും റഷ്യ അവകാശപ്പെട്ടു. ഇതുവരെ 1.2 ബില്യൺ ഡോസ് വാക്‌സിനായി താൽപ്പര്യം പ്രകടിപ്പിച്ചതായി റിപ്പോർട്ടിൽ പറയുന്നു.


Post a Comment

0 Comments