Flash News

6/recent/ticker-posts

മഞ്ചേശ്വരം എംഎൽഎ എം. സി കമറുദ്ദീനെതിരെയുള്ള നിക്ഷേപത്തട്ടിപ്പ് പരാതി നിയമസഭാ സമിതി അന്വേഷിക്കും.

Views
എം.സി കമറുദ്ദീനെതിരെയുള്ള നിക്ഷേപ തട്ടിപ്പ് നിയമസഭാ സമിതി അന്വേഷിക്കും


മഞ്ചേശ്വരം എംഎൽഎ എം. സി കമറുദ്ദീനെതിരെയുള്ള നിക്ഷേപത്തട്ടിപ്പ് പരാതി നിയമസഭാ സമിതി അന്വേഷിക്കും. തൃക്കരിപ്പൂർ എംഎൽഎ എം.രാജഗോപാലന്റെ പരാതിയിലാണ് നടപടി. കമറുദീൻ ചട്ടലംഘനം നടത്തിയെന്ന്  ചൂണ്ടിക്കാട്ടിയാണ് രാജഗോപാലൻ സ്പീക്കർക്ക് പരാതി നൽകിയത്.
കമറുദ്ദീൻ എംഎൽഎക്ക് എതിരെ നിരവധി പരാതികൾ ഉയരുകയും നിക്ഷേപകർ രംഗത്തെത്തുകയും ചെയ്തതോടെയാണ് കാസർഗോഡ് നിന്ന് തന്നെയുള്ള ഒരു എംഎൽഎ സ്പീക്കർക്ക് പരാതി നൽകിയത്. കമറുദ്ദീന്റെ നടപടി സഭാംഗത്തിന് ചേരാത്തതും ചട്ടവിരുദ്ധമാണെന്നും കാട്ടിയാണ് തൃക്കരിപ്പൂർ എംഎൽഎ എം. രാജഗോപാലൻ സ്പീക്കറെ സമീപിച്ചത്. കമറുദ്ദീനെതിരേ നടപടി വേണമെന്നും ആവശ്യമുണ്ട്. പരാതി സ്പീക്കർ നിയമസഭയുടെ പ്രിവിലേജ് ആന്റ് എത്തിക്‌സ് കമ്മിറ്റിക്ക് കൈമാറുകയായിരുന്നു. ഒരാഴ്ച മുൻപാണ് ഇതുസംബന്ധിച്ച ഫയലിൽ സ്പീക്കർ പി. ശ്രീരാമകൃഷ്ണൻ ഒപ്പിട്ടത്.
അടുത്തമാസം എത്തിക്‌സ് കമ്മിറ്റി യോഗം ചേരാനാണ് ആലോചന. കമറുദ്ദീനെ സഭാ സമിതി വിളിച്ചുവരുത്തി ആരോപണങ്ങളിൽ വിശദീകരണം തേടും. എ.പ്രദീപ്കുമാറാണ് പ്രിവിലേജസ് ആന്റ് എത്തിക്‌സ് കമ്മിറ്റിയുടെ ചെയർമാൻ. അനൂപ് ജേക്കബ്, ജോർജ് എം. തോമസ്, വി.എസ്. ശിവകുമാർ, ജോർജ് ഫെർണാണ്ടസ്, വി. കെ.സി.മമ്മദ് കോയ, ഡി.കെ മുരളി, പി. ടി.ടൈസൺ മാസ്റ്റർ എന്നിവരാണ് സമിതി അംഗങ്ങൾ.


Post a Comment

0 Comments