Flash News

6/recent/ticker-posts

‘വാട്​സാപ്പ് ‘ ഗ്രൂപ്പുകളുടെ നിരീക്ഷണം;​ പ്രചാരണം ശരിയല്ലെന്ന്​ പൊലീസ്

Views
തി​രു​വ​ന​ന്ത​പു​രം: വാ​ട്​​സാപ്പ് ഗ്രൂ​പ്പു​ക​ൾ നി​രീ​ക്ഷ​ണ​ത്തി​ലാ​ണെ​ന്നും ഗ്രൂ​പ്പു​ക​ളി​ലൂ​ടെ സൈ​ബ​ർ ആ​ക്ര​മ​ണ​ സാ​ധ്യ​ത​യു​ണ്ടെ​ന്നു​മു​ള്ള പ്ര​ചാ​ര​ണം വ്യാ​ജ​മെ​ന്ന്​ പൊ​ലീ​സ്. ​കേ​ര​ള ​പോലീ​സ്​ മു​ന്ന​റി​യി​പ്പ്​ ന​ൽ​കി​യി​ട്ടി​ല്ലെ​ന്ന്​ ​ഒൗ​ദ്യോ​ഗി​ക ഫേ​സ്​​ബു​ക്ക്​ പേ​ജി​ൽ വ്യ​ക്ത​മാ​ക്കി.
‘അ​ടു​ത്ത മൂ​ന്നു ദി​വ​സം വാ​ട്​​സാപ്പ് ഗ്രൂ​പ്പു​ക​ൾ കേ​ര​ള പൊ​ലീ​സിൻ്റെ നി​രീ​ക്ഷ​ണ​ത്തി​ൽ, വാ​ട്​​സാപ്പ് ഗ്രൂ​പ്പു​ക​ളി​ലൂ​ടെ സൈ​ബ​ര്‍ അ​റ്റാ​ക്കു​ണ്ടാ​കും, ഗ്രൂ​പ്പു​ക​ള്‍ അ​ഡ്മി​ന് മാ​ത്രം സ​ന്ദേ​ശ​മ​യ​ക്കാ​വു​ന്ന ത​ര​ത്തി​ലാ​ക്ക​ണം’ എ​ന്നി​ങ്ങ​നെ​യു​ള്ള അ​റി​യി​പ്പാ​ണ്​ പ്ര​ച​രി​പ്പി​ച്ച​ത്.
ഇ​ത്​ പൊ​ലീ​സി​ൻ്റെ ഒൗ​ദ്യോ​ഗി​ക അ​റി​യി​​പ്പെ​ന്ന്​ തെ​റ്റി​ദ്ധ​രി​ച്ച്​ ​പ​ല ഗ്രൂ​പ്പു​ക​ളും അ​ഡ്മി​ന്‍മാ​ര്‍ക്ക് സ​ന്ദേ​ശം അ​യ​ക്കാ​വു​ന്ന നി​ല​യി​ലേ​ക്ക് മാ​റ്റി. വ്യാ​ജ അ​റി​യി​പ്പ്​ വ്യ​പ​ക​മാ​യി ഷെ​യ​ർ ചെ​യ്യ​പ്പെ​ട്ട​തി​നെ​ത്തു​ട​ർ​ന്നാ​ണ്​ ​പൊ​ലീ​സി​ൻ്റെ വി​ശ​ദീ​ക​ര​ണം.


Post a Comment

0 Comments