Flash News

6/recent/ticker-posts

കുന്നുംപുറം പോക്‌സോ കേസ്; പഴുതടച്ച അന്വേഷണം നടത്തി പ്രതികളെ അറസ്റ്റ് ചെയ്യണം;എസ്ഡിപിഐ

Views

കുന്നുംപുറം: പാലിയേറ്റീവ് സെന്ററിന്റെ മറവില്‍ എട്ടുവയസ്സുകാരി പീഡനത്തിനിരയായെന്ന പരാതിയില്‍ പോലിസ് പഴുതടച്ച അന്വേഷണം നടത്തി കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കണം. പീഡനത്തിനിരയായ പെണ്‍കുട്ടിയുടെ രക്ഷിതാക്കളെ സ്വാധീനിക്കാന്‍ പാലിയേറ്റിവ് സെന്റര്‍ പ്രതിനിധികള്‍ ശ്രമിച്ചുവെന്നത് ഏറെ ഗൗരവത്തോടെ കാണണം. പ്രതികളെയും പ്രതികളെ സംരക്ഷിക്കാന്‍ ശ്രമിക്കുന്നവരെയും നിയമത്തിനു മുന്നില്‍ കൊണ്ടുവരണം. മുന്‍വിധിയില്ലാത്ത അന്വേഷണവും മുഖം നോക്കാതെയുള്ള നടപടിയുമാണ് പോലിസിന്റെ ഭാഗത്ത് നിന്നുണ്ടാകേണ്ടത്.തവനൂര്‍ റസ്‌ക്യു ഹോമില്‍ വെച്ചും മറ്റും പെണ്‍കുട്ടിയെ സ്വാധീനിക്കാനും കുറ്റക്കാര്‍ക്ക് സംരക്ഷണം നല്‍കാനും ശ്രമം നടത്തിയവരെ കണ്ടെത്തി നിയമത്തിനു മുന്നില്‍  ഹാജരാക്കണം.
പിണറായി സര്‍ക്കാറിന്റെ കാലത്ത് സംസ്ഥാനം ബാലപീഡകരുടെ കേന്ദ്രമായി മാറിയിരിക്കുന്നുവെന്നത് ഞെട്ടലുളവാക്കുന്നതാണ്. വാളയാറിലും പാലത്തായിയിലും പ്രതികളെ സൈ്വര്യവിഹാരം നടത്താന്‍ അനുവദിക്കുന്ന തരത്തില്‍ പോലിസിനെ ദുരുപയോഗം ചെയ്യുന്നതാണ് കണ്ടുവരുന്നത്. കുന്നുംപുറം പോക്‌സോ കേസില്‍ പോലിസ് കുറ്റക്കാര്‍ക്കൊപ്പം നിന്നാല്‍ ശക്തമായ പ്രക്ഷോഭത്തിന് എസ്.ഡി.പി.ഐ നേതൃത്വം നല്‍കും.

വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുക്കുന്നവര്‍;
1. പി എം ഷെരിഖാന്‍ (പ്രസിഡന്റ്)
2. നൗഷാദ് പള്ളിയാളി (മണ്ഡലം ജോയിന്റ് സെക്രട്ടറി)
3. പി എം റഫീഖ് (എ.ആര്.നഗര്‍ പഞ്ചായത്ത് പ്രസിഡന്റ്)
4. പി മജീദ് (എ.ആര്.നഗര്‍ പഞ്ചായത്ത് വൈസ് പ്രസിഡന്റ്)
5. ചുള്ളിയന്‍ മജീദ്


Post a Comment

0 Comments