Flash News

6/recent/ticker-posts

സഹകരണ ബാങ്കുകള്‍ റിസര്‍വ് ബാങ്കിന്റെ മേല്‍നോട്ടത്തിലാക്കാനുള്ള ബില്‍ രാജ്യസഭയും പാസാക്കി.

Views
സഹകരണ ബാങ്കുകള്‍ റിസര്‍വ് ബാങ്കിന്റെ മേല്‍നോട്ടത്തിലാക്കാനുള്ള ബില്‍ രാജ്യസഭയും പാസാക്കി.


സഹകരണ ബാങ്കുകളെ റിസർവ് ബാങ്കിന്റെ മേൽനോട്ടത്തിൽ കൊണ്ടുവരുന്നതിനായി ബാങ്കിങ് റെഗുലേഷൻ ആക്ടിൽ ഭേദഗതി വരുത്തുന്നതിനുള്ള ബിൽ രാജ്യസഭ പാസാക്കി. ശബ്ദവോട്ടോടുകൂടിയാണ് ബിൽ രാജ്യസഭ പാസാക്കിയത്. സെപ്റ്റംബർ 16-ന് ബിൽ ലോക്സഭയും പാസാക്കിയിരുന്നു.

ജൂൺ 26-ലെ ഓർഡിനൻസിന് പകരമായിട്ടുള്ള ബില്ലാണിത്. പി.എം.സി ബാങ്ക് അഴിമതിക്ക് പിന്നാലെയാണ് നിക്ഷേപകരുടെ താത്പര്യം സംരക്ഷിക്കുക എന്ന ലക്ഷ്യത്തോടുകൂടി ഇത്തരമൊരു നീക്കം നടത്തിയത്.

റിസർവ് ബാങ്കിന്റെ മേൽനോട്ടം വരുന്നതോടുകൂടി സഹകരണ ബാങ്കുകളുടെ പ്രൊഫഷണലിസവും ഭരണ നിർവ്വഹണവും മെച്ചപ്പെടുമെന്നാണ് കേന്ദ്ര സർക്കാർ അവകാശപ്പെടുന്നത്. നിക്ഷേപകരുടെ താത്പര്യം പൂർണ്ണമായും സംരക്ഷിക്കുന്നതിനാണ് ഭേദഗതികൾ കൊണ്ടുവന്നതെന്ന് ധനമന്ത്രി നിർമല സീതാരാമൻ രാജ്യസഭയിൽ ഹ്രസ്വ ചർച്ചയ്ക്ക് മറുപടി നൽകി.

ബാങ്കിംഗ് പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരിക്കുന്ന സഹകരണ സംഘങ്ങൾക്ക് മാത്രമാണ് ഈ ഭേദഗതിയെന്നും അവർ വിശദീകരിച്ചു. കോവിഡിന്റെ പശ്ചാത്തലത്തിൽ രാജ്യത്തെ നിരവധി സഹകരണ ബാങ്കുകൾ പ്രതിസന്ധിയിലാണ്. ഇവയുടെ ധനസ്ഥിതി ആർ.ബി.ഐ. നിരീക്ഷിച്ചുവരികയാണെന്നും മന്ത്രി വ്യക്തമാക്കി.


Post a Comment

0 Comments