Flash News

6/recent/ticker-posts

മലപ്പുറം ജില്ലയിലെ ലാബുകള്‍ കോവിഡ് ടെസ്റ്റ് വിവരങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യണം

Views

 ജില്ലയില്‍ കോവിഡ് കേസുകള്‍ വര്‍ധിക്കുന്ന സാഹചര്യത്തില്‍ ആശുപത്രികള്‍, സ്വകാര്യലാബുകള്‍ എന്നിവ സര്‍ക്കാര്‍ നിര്‍ദ്ദേശങ്ങള്‍ പാലിക്കണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.കെ.സക്കീന അറിയിച്ചു. ജില്ലയില്‍ വിവിധ ലാബുകളില്‍ ചെയ്യുന്ന കോവിഡ് ടെസ്റ്റ് വിവരങ്ങള്‍ ക്രോഡീകരിക്കുന്നതിനായി ടെസ്റ്റുകള്‍ ചെയ്യുന്ന എല്ലാ സ്വകാര്യ ലാബുകളും അവരുടെ ഓരോ ദിവസത്തെയും പോസിറ്റീവ്, നെഗറ്റീവ് കേസുകള്‍ Healthmon  എന്ന പോര്‍ട്ടലില്‍ അപ്‌ലോഡ് ചെയ്യണം. റിപ്പോര്‍ട്ട് dsomal@gmail.com എന്ന ഇ-മെയിലിലേക്കും അയക്കണം. റിപ്പോര്‍ട്ട് ചെയ്യാത്ത ലാബുകള്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്നും ഡി.എം.ഒ അറിയിച്ചു.


Post a Comment

0 Comments