Flash News

6/recent/ticker-posts

കരിപ്പൂരിൻ്റെ ചിറകരിയാൻ അനുവദിക്കില്ല: എസ് വൈ എസ് സമരപ്രഖ്യാപനം ഇന്ന്

Views

കൊണ്ടോട്ടി • പൊതുമേഖലയിൽ പ്രവർത്തിക്കുന്ന രാജ്യത്തെ പ്രധാന വിമാനത്താവളങ്ങളിൽ ഒന്നായ കരിപ്പൂരിനെ തകർക്കാനുള്ള ഗൂഢനീക്കങ്ങൾ ചെറുക്കുന്നതിന് എസ് വൈ എസ് സംസ്ഥാന സമിതി സംഘടിപ്പിക്കുന്ന പരിപാടികളുടെ പ്രഖ്യാപനം ഇന്ന് നടക്കും.ഓൺലൈനിൽ നടക്കുന്ന സമര പ്രഖ്യാപനത്തിൽ സംഘടനയുടെ കീഴിലുള്ള 600 സർക്കിളുകളുടെ ഭാരവാഹികൾ,146 സോണൽ ഘടകങ്ങളിലെ എക്സിക്യൂട്ടീവ് അംഗങ്ങൾ, നീലഗിരി ഉൾപ്പെടെ 14 ജില്ലകളിലെ കൗൺസിൽ അംഗങ്ങൾ എന്നിവർ സമര പ്രഖ്യാപനത്തിൽ പങ്കാളികളാകുമെന്ന് സംഘാടകർ അറിയിച്ചു. സംസ്ഥാന പ്രസിഡണ്ട് സയ്യിദ് ത്വാഹാ സഖാഫി അധ്യക്ഷത വഹിച്ചു.മജീദ് കക്കാട്,ഡോക്ടർ മുഹമ്മദ് കുഞ്ഞി സഖാഫി കൊല്ലം,മുഹമ്മദ് പറവൂർ റഹ്മത്തുള്ള സഖാഫി, എളമരം സഖാഫി,എം മുഹമ്മദ് സ്വാദിഖ്, അബൂബക്കർ മാസ്റ്റർ പടിക്കൽ, ആർ പി ഹുസൈൻ , ഇബ്രാഹിം തുടങ്ങിയവർ പ്രസംഗിച്ചു.



Post a Comment

0 Comments