Flash News

6/recent/ticker-posts

അഞ്ച് ജില്ലകളില്‍ കോവിഡ് വ്യാപനം അതിരൂക്ഷം;പ്രതിദിന കണക്ക് കുത്തനെ കൂടിയേക്കാം.

Views
അഞ്ച് ജില്ലകളില്‍ കോവിഡ് വ്യാപനം അതിരൂക്ഷം;
പ്രതിദിന കണക്ക് കുത്തനെ കൂടിയേക്കാം.

 അഞ്ച് ജില്ലകളിൽ കോവിഡ് വ്യാപനം അതിരൂക്ഷമായെന്ന് ആരോഗ്യവകുപ്പിന്റെ റിപ്പോർട്ട്. ലക്ഷണമുള്ള എല്ലാവരേയും കണ്ടെത്തി നിരീക്ഷണത്തിലാക്കണമെന്നാണ് നിർദ്ദേശം. വരുന്ന ദിവസങ്ങളിൽ രോഗബാധിതരുടെ എണ്ണം കുത്തനെ കൂടിയേക്കാമെന്നും റിപ്പോർട്ട് പറയുന്നു._ 

 _കേരളത്തിൽ കോവിഡ് ബാധ സ്ഥിരീകരിച്ച് അഞ്ച്മാസം കഴിഞ്ഞാണ് ആകെ രോഗബാധിതരുടെ എണ്ണം അയ്യായിരം കടക്കുന്നത്. എന്നാൽ ഇപ്പോൾ പ്രതിദിനം രോഗികളുടെ എണ്ണം അയ്യായിരം കടക്കുന്ന സാഹചര്യമാണ് ഉള്ളത്. പ്രതിദിന കണക്ക് ഇനിയും ഗണ്യമായി വർധിക്കുമെന്നാണ് ആരോഗ്യവകുപ്പിന്റെ വിലയിരുത്തൽ._ 

 _തിരുവനന്തപുരം, ആലപ്പുഴ, പത്തനംതിട്ട, കോഴിക്കോട്, കാസർകോട് ജില്ലകളിൽ കോവിഡ് വ്യാപനം അതിരൂക്ഷമാണ്. കഴിഞ്ഞ ആഴ്ചയിലെ കോവിഡ് വ്യാപനം അടിസ്ഥാനമാക്കി തയാറാക്കിയ പ്രതിവാര റിപ്പോർട്ടിൽ വിവിധ സൂചികകൾ പ്രകാരം ഈ അഞ്ച് ജില്ലകളിലെ സ്ഥിതി രൂക്ഷമാണ്._ 

 _ആലപ്പുഴ, പാലക്കാട്, കോഴിക്കോട് ജില്ലകളിൽ പരിശോധയിൽ പോസിറ്റീവ് ആകുന്നവരുടെ എണ്ണം കുത്തനെ കൂടി. കോഴിക്കോട് ജില്ലയിൽ സെപ്തംബർ രണ്ടാം വാരത്തിൽ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 6.4 ആയിരുന്നുവെങ്കിൽ കഴിഞ്ഞ ആഴ്ച ഇത് 9.1 ശതമാനം ആയി. ആലപ്പുഴ, കോഴിക്കോട് ജില്ലകളിൽ രോഗികൾ ഇരട്ടിക്കുന്നതിന്റെ എണ്ണവും കൂടി. കഴിഞ്ഞ ആഴ്ച 91 കോവിഡ് മരണങ്ങളാണ് റിപ്പോർട്ട് ചെയ്തത്._ 

 _കോവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തിൽ എല്ലാ ജില്ലകളിലും രോഗലക്ഷണമുള്ളവരെ കണ്ടെത്തി നിരീക്ഷണത്തിലാക്കണമെന്ന് നിർദ്ദേശിക്കുന്നു. ലക്ഷണമുള്ളവർ ആന്റിജൻ പരിശോധനയിൽ നെഗറ്റീവ് ആയാലും പി സി ആർ പരിശോധന ഉറപ്പാക്കണമെന്നും നിർദ്ദേശമുണ്ട്._


Post a Comment

0 Comments