Flash News

6/recent/ticker-posts

ക്വാറന്റൈന്‍ സര്‍ട്ടിഫിക്കറ്റ് വാങ്ങാനെത്തിയ യുവതിയെ പീഡിപ്പിച്ച കേസ് ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ അറസ്റ്റില്‍..

Views


തിരുവനന്തപുരം കുളത്തൂപ്പുഴയില്‍ ക്വാറന്റൈന്‍ സര്‍ട്ടിഫിക്കറ്റ് വാങ്ങാനെത്തിയ യുവതിയെ പീഡിപ്പിച്ച കേസില്‍ ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ അറസ്റ്റില്‍. കുളത്തുപ്പുഴയിലെ സാമൂഹിക ആരോഗ്യ കേന്ദ്രത്തിലെ ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ പ്രദീപിനെയാണ് പാങ്ങോട് പൊലീസ് അറസ്റ്റ് ചെയ്തത്. പീഡനത്തിരയായ യുവതിയെ ഭരതനൂരിലെ ഫ്ലാറ്റിൽ എത്തിച്ച് മൊഴി എടുത്തു.

ക്വാറന്റൈന്‍ സര്‍ട്ടിഫിക്കറ്റ് വാങ്ങാനായി ആരോഗ്യ പ്രവർത്തകന്റെ വീട്ടിൽ പോയപ്പോഴായിരുന്നു പീഡനമെന്നാണ് യുവതിയുടെ മൊഴി നല്‍കി. കുളത്തുപ്പുഴ സ്വദേശിയായ യുവതിയെ ആരോഗ്യ പ്രവർത്തകന്റെ ഭരതന്നൂരിലെ വീട്ടിൽ വച്ചാണ് പീഡിപ്പിച്ചത്. തുടർന്ന് വെള്ളറടയിലെ സുഹൃത്തിന്റെ വീട്ടിലേക്ക് പോയ യുവതി വെള്ളറട പൊലീസിൽ പരാതി നൽകുകയായിരുന്നു.


Post a Comment

0 Comments