Flash News

6/recent/ticker-posts

ബൈക്ക് അപകടത്തിൽ മലപ്പുറം കൺട്രോൾ റൂം എസ് ഐ മരിച്ചു

Views

 ബൈക്കപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന എസ്. ഐ. മരിച്ചു. മലപ്പുറം കൺട്രോൾ റൂമിലെ പോലീസ് സബ് ഇൻസ്‌പെക്ടർ വള്ളിക്കുന്ന് സ്വദേശി അബ്ദുൽ മജീദ് (52) ആണ് മരിച്ചത്.

കഴിഞ്ഞ ദിവസം വീട്ടിൽ നിന്ന് വൈകീട്ട് ജോലിക്ക് മകനൊപ്പം ബൈക്കിൽ പോകുമ്പോൾ അപകടത്തിൽപ്പെട്ട് പരിക്കേറ്റ് കോഴിക്കോട് ആശുപത്രിയിൽ ചികിത്സയിൽ ആയിരുന്നു. ഇന്ന് ഉച്ചയ്ക്ക് 12 മണിയോടെയാണ് മരിച്ചത്.

ഭാര്യ: മുനീറ

മക്കൾ: സമീഹ് (പോലിസ് ട്രെയിനി, കണ്ണൂർ എ.ആർ ക്യാമ്പ്), സ്വബാഹ്, ഷഹല.

മരുമകൻ: സുഹൈൽ.

പോസ്റ്റ്മോർട്ടം നടപടികൾക്ക് ശേഷം

ഇന്ന്  വൈകീട്ട് വള്ളിക്കുന്ന് ജുമാ മസ്ജിദ് ഖബർസ്ഥാനിൽ മറവ് ചെയ്യും.



Post a Comment

0 Comments