Flash News

6/recent/ticker-posts

കുന്നുംപുറം പോക്‌സോ കേസ്: ഒളിവിലായിരുന്ന മുഖ്യ പ്രതി കോടതിയില്‍ കീഴടങ്ങി.

Views


കുന്നുംപുറം പോക്‌സോ കേസ്: ഒളിവിലായിരുന്ന മുഖ്യ പ്രതി കോടതിയില്‍ കീഴടങ്ങി.
 നേരത്തെ ഒന്നാം പ്രതിയായ പാലിയേറ്റീവ് മുന്‍ സെക്രട്ടറി അരീക്കന്‍ സക്കീറലി പോലിസില്‍ കീഴടങ്ങുകയും,റിമാന്റിലുമാണ്. 

 തിരൂരങ്ങാടി: കുന്നുംപുറം പാലിയേറ്റീവ് കേന്ദ്രത്തില്‍ എട്ട് വയസ്സ് കാരിയെ പീഡിപ്പിച്ച സംഭവത്തില്‍ ഒളിവിലായിരുന്ന മുഖ്യ പ്രതി കോടതിയില്‍ കീഴടങ്ങി. കുന്നുപുറം ചോലക്കന്‍ മുഹമ്മദാണ് മഞ്ചേരി പോക്‌സോ കോടതിയില്‍ ഇന്ന് കീഴടങ്ങിയത്. നേരത്തെ ഒന്നാം പ്രതിയായ പാലിയേറ്റീവ് മുന്‍ സെക്രട്ടറി അരീക്കന്‍ സക്കീറലി പോലിസില്‍ കീഴടങ്ങുകയും,റിമാന്റിലുമാണ്. മുഖ്യ പ്രതിയായ ചോലക്കന്‍ മുഹമ്മദ് നിരവധി തവണ പെണ്‍കുട്ടിയെ പീഡിപ്പിച്ചതായി കുട്ടി മൊഴി നല്‍കിയിരുന്നു. കോഴിക്കോട് ജില്ലക്കാരന്‍ പിതാവും,ഗൂഡല്ലൂര്‍ സ്വദേശിനിയുടേയും മകളായ എട്ട് വയസ്സ്‌കാരിയെ പാലീയേറ്റീവ് കേന്ദ്രത്തിലും, റിമാന്റിലുള്ള സക്കീറലിയുടെ വീട്ടില്‍ വെച്ചും പീഡിപ്പിച്ചെന്നാണ് കുട്ടി മൊഴി നല്‍കിയത്

കുന്നുംപുറത്ത് വാടകക്ക് താമസിച്ചു വരുന്നതിനിടെ പിതാവ് മരിക്കുകയും, മാതാവ് രോഗിയായി പാലിയേറ്റീവ് കേന്ദ്രത്തില്‍ ചികില്‍സയിലിരിക്കെ 2018ല്‍ എട്ട് വയസ്സുള്ളപ്പോള്‍ ചോലക്കന്‍ മുഹമ്മദ്, സക്കീറലി എന്നിവര്‍ ചേര്‍ന്ന് കുട്ടിയെ നിരവധി തവണ പീഡിപ്പിക്കുകയായിരുന്നു. മാതാവ് മരണപെട്ടതിനെ തുടര്‍ന്ന് പിതാവിന്റെ ആദ്യ ഭാര്യയിലുള്ള മകള്‍ പെണ്‍കുട്ടിയെ ഏറ്റെടുക്കുകയും കോഴിക്കോട് ജില്ലയില്‍ താമസിച്ച് വരുന്നതിനിടെ വീണ്ടും ചൈല്‍ഡ് ഡിപ്പാര്‍ട്ട്‌മെന്റിനെ സ്വാധീനിച്ച് സക്കീറലി പെണ്‍കുട്ടിയുടെ സംരക്ഷണം ഏറ്റെടുക്കാനുള്ള നീക്കങ്ങളില്‍ സംശയം തോന്നിയാണ് പെണ്‍കുട്ടിയുടെ ബന്ധുവായ അഭിഭാഷക നടത്തിയ കൗണ്‍സിലിങ്ങിലാണ് ഞെട്ടിക്കുന്ന പീഡന സംഭവം കുട്ടി പറയുന്നതും പുറം ലോകം അറിയുന്നതും.  പരാതിപെടാതിരിക്കാന്‍ ലക്ഷങ്ങളും, ഉന്നത രാഷ്ടീയ ഇടപെടലും ഉണ്ടായിട്ട് പോലും ബന്ധുക്കള്‍ ഉറച്ച് നിന്നതാണ് സമൂഹത്തില്‍ ഉന്നത രാഷ്ട്രീയ സ്വാധീനമുള്ള പ്രതികള്‍ കുടുങ്ങുന്നത്. ഒളിവില്‍ പോയ മുഹമ്മദിനെ ഭരണകക്ഷിയിലെ പ്രധാന പാര്‍ട്ടി സംരക്ഷിക്കുകയാണന്ന ആരോപണം ശക്തമായിരുന്നു. ഇയാള്‍ കീഴടങ്ങിയതോടെ പാലിയേറ്റീവ് കേന്ദ്രത്തിന്റ മറവിലെ പല തട്ടിപ്പുകളും പുറത്താകുമെന്നാണ് നാട്ടുകാര്‍ പറയുന്നത്. അതിന് ശക്തമായ അന്യേഷണം വേണമെന്നാണ് പറയുന്നത്. കോടതിയില്‍ കീഴടങ്ങിയ പ്രതിയെ രണ്ട് ദിവസം തെളിവെടുപ്പിനായ് പോലിസ് കസ്റ്റഡിയില്‍ വിട്ട് നല്‍കി.


Post a Comment

0 Comments