Flash News

6/recent/ticker-posts

ഭാരതപ്പുഴയിൽ നിന്നും ഒഴുക്കിൽപ്പെട്ട് കാണാതായി എന്ന് പറയുന്ന വ്യക്തിയേ ബന്ധുക്കൾ തിരിച്ചറിഞ്ഞു

Views
ഭാരതപ്പുഴയിൽ നിന്നും ഒഴുക്കിൽപ്പെട്ട് കാണാതായി എന്ന് പറയുന്ന വ്യക്തിയേ ബന്ധുക്കൾ തിരിച്ചറിഞ്ഞു


 കുറ്റിപ്പുറം :ഭാരതപ്പുഴയിൽ നിന്നും  ഒഴുക്കിൽപ്പെട്ട് കാണാതായി എന്ന് പറയുന്ന  വ്യക്തിയേ ബന്ധുക്കൾ തിരിച്ചറിഞ്ഞു.പാങ്ങ് അയ്യത്ത് പറമ്പ് സ്വദശി വടക്ക് വീട്ടിൽ (ശ്രേയസ്) അച്ചുതാനന്ദൻ  (രാജൻ 62)എന്ന ആളാണ് പുഴയിൽ ചാടിയത് മൂന്ന് ദിവസം മുമ്പ് കുറ്റിപ്പുറം പാലത്തിൽ അറ്റകുറ്റ പണി നടത്തിയിരുന്ന ജോലിക്കാരാണ് പുഴയിലേക്ക് ആരോ ചാടുന്നത് കണ്ടത് തുടർന്ന് അത് വഴി വന്ന പോലീസ് വാഹാനത്തിന് കൈ കാണിച്ച് നിർത്തി വിവരം അറിയിച്ചതിനെ തുടർന്ന് പോലീസ് ഫയർഫോഴ്സ് , ERF എന്നിങ്ങനെ വിവിധ വകുപ്പുകൾ മാറി മാറി തിരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായിരുന്നില്ല.
ഇന്ന് ചെമ്പിക്കൽ കടവ് പ്രദേശത്തുള്ള നടത്തിയ ആളുകൾ തിരച്ചിലിനിടെയാണ് ബോഡി കണ്ടെത്തിയത്.നാട്ടുകാർ കുറ്റിപ്പുറം പോലീസിൽ വിവരമറിയിച്ചതിനെ തുടർന്ന് പോലീസും ഫയർഫോഴ്സും സംഭവസ്ഥലതെത്തി.ഫയർഫോഴ്സ് മൃതദേഹം കരക്കെത്തിച്ചു പോലീസിന് കൈമാറി.തുടർന്ന് തിരൂർ ജില്ലാ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.നാളെ പോസ്റ്റ് മോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് കൈമാറും.

ഭാര്യ വത്സലകുമാരി, മക്കൾ:ഗ്രീഷ്മ,ശരത്ത്. മരുമക്കൾ അനിൽകുമാർ,അശ്വതി


Post a Comment

0 Comments