Flash News

6/recent/ticker-posts

കുറ്റകൃത്യങ്ങൾ ചെയ്തു ഇനി രക്ഷപ്പെടാമെന്ന് കരുതേണ്ട ദൃക്സാക്ഷിയായി സിസിടിവി ഉണ്ട്

Views
മലപ്പുറം: നഗരത്തിൽ മോഷണം, അടിപിടി, മാലിന്യം തള്ളൽ, ഗതാഗത നിയമലംഘനം, അപകടമുണ്ടാക്കി സ്ഥലംവിടൽ തുടങ്ങിയ കുറ്റകൃത്യങ്ങൾ നടത്തി ഇനിയും രക്ഷപ്പെടാമെന്നു കരുതേണ്ട. തൊണ്ടിമുതലും തെളിവും സഹിതം പോലീസ് പൊക്കും. ദൃക്‌സാക്ഷിയാകാൻ സി.സി.ടി.വി. ക്യാമറകളുണ്ട്.


മലപ്പുറം പോലീസിന്റെ നേതൃത്വത്തിലാണ് ക്യാമറകൾ സ്ഥാപിക്കുന്നത്. വ്യാഴാഴ്ച കുന്നുമ്മൽ ജങ്ഷനിൽ ക്യാമറകൾ സ്ഥാപിച്ചുതുടങ്ങി. നഗരത്തിലെ കുറ്റകൃത്യങ്ങൾ തടയുന്നതിനും കണ്ടെത്തുന്നതിനുമായി 4.5 ലക്ഷം രൂപ ചെലവിലാണ് നിരീക്ഷണസംവിധാനം ഒരുക്കുന്നത്.


ജില്ലാ ആസ്ഥാനത്ത് സുരക്ഷാക്യാമറകൾ സ്ഥാപിക്കണമെന്ന് വിവിധ കേന്ദ്രങ്ങളിൽനിന്ന്‌ ആവശ്യമുയർന്നിരുന്നു.

നഗരത്തിലെ പ്രധാന സ്ഥലങ്ങളിലെല്ലാം സി.സി.ടി.വി. ക്യാമറകൾ സ്ഥാപിക്കും. കുന്നുമ്മലിന് പുറമെ കോട്ടപ്പടി, കാവുങ്ങൽ, മുണ്ടുപറമ്പ്, മച്ചിങ്ങൽ എന്നിവിടങ്ങളിൽ ആദ്യഘട്ടത്തിൽ ക്യാമറകൾ വെക്കുന്നുണ്ട്. അടുത്തഘട്ടമായി സിവിൽസ്റ്റേഷൻ പരിസരത്തും കിഴക്കേത്തല ജങ്‌ഷനിലും സ്ഥാപിക്കും. നിയന്ത്രണം പോലീസ് സ്റ്റേഷനിൽ

മലപ്പുറം പോലീസ് സ്റ്റേഷനിലായിരിക്കും ക്യാമറകളുടെ നിയന്ത്രണം. ഏതുസമയത്തും നഗരം പോലീസ് നിരീക്ഷണത്തിലാകും. ക്യാമറകൾ പ്രവർത്തനക്ഷമമാകുന്നതോടെ പോലീസിന്റെ ജോലി കൂടുതൽ എളുപ്പമാകുമെന്ന് എസ്.ഐ സംഗീത് പുനത്തിൽ പറഞ്ഞു.


Post a Comment

0 Comments