Flash News

6/recent/ticker-posts

എ.എം.എൽ.പി സ്കൂൾ പറപ്പൂർ വെസ്റ്റിൽ സാനിറ്റൈസറും മാസ്കും വിതരണം ചെയ്തു

Views
എ.എം.എൽ.പി സ്കൂൾ പറപ്പൂർ വെസ്റ്റിൽ സാനിറ്റൈസറും മാസ്കും വിതരണം ചെയ്തു

പറപ്പൂർ : കോവിഡ് 19 പ്രതിരോധ പ്രവർത്തനത്തിന്റെ ഭാഗമായി എ.എം.എൽ.പി സ്കൂൾ പറപ്പൂർ വെസ്റ്റിൽ സാനിറ്റൈസറും മാസ്കുകളും വിതരണം ചെയ്തു.കുട്ടികളുടെ വീടുകൾ സന്ദർശിച്ച് പി.ടി.എ യും,അധ്യാപകരും കോവിഡ് 19 നുമായി ബന്ധപ്പെട്ട് ബോധവൽകരണം നടത്തുകയും,കോവിഡ് കാലത്തെ വിദ്യാർത്ഥികളുടെ ഓൺലൈൻ പഠന പ്രവർത്തനങ്ങൾ വിലയിരുത്തുകയും ചെയ്തു.

പരിപാടി പറപ്പൂർ പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലെ ജെ.എച്ച്.ഐ ശ്രീ ഹരി സ്കൂൾ വിദ്യാർത്ഥിയായ തൂമ്പത്ത് നഷ് വ എന്ന വിദ്യാർത്ഥിനിക്ക് മാസ്കും ,സാനിറ്റൈസറും വിതരണം ചെയ്ത് ഉദ്ഘാടനം നിർവഹിച്ചു.
ചടങ്ങിൽ സ്കൂൾ ഹെഡ് മാസ്റ്റർ കെ.ദിനേശൻ സ്വാഗതവും, പി.ടി.എ പ്രസിഡന്റ് പി.മുഹമ്മദ് ഹനീഫ അധ്യക്ഷത വഹിക്കുകയും ചെയ്തു.
എസ്.ആർ.ജി കൺവീനർ ആർ.രാജേഷ് അധ്യാപകരായ കെ.മഹ്‌റൂഫ്, പി.ഹാഫിസ് ,ആർ.റഷീദ,ഇ.നജ്മുന്നീസ എന്നിവർ ആശംസകൾ അർപ്പിക്കുകയും ചെയ്തു .രക്ഷിതാക്കളായ മൂസക്കുട്ടി തൂമ്പത്ത്,സാരിയ  എന്നിവർ പങ്കെടുത്തു.


Post a Comment

0 Comments