Flash News

6/recent/ticker-posts

അമ്പലപ്പൊറ്റ കോണ്‍ഗ്രീറ്റ് റോഡ് ഉദ്ഘാടനം: വാര്‍ഡ് മെമ്പര്‍ക്കൊപ്പം ഇന്ന് വിവാഹിതരായ നവദമ്പതികളും.

Views

 

അബ്ദുറഹിമാൻ നഗർ ഗ്രാമപഞ്ചായത്തിൽ 2020-21 വാർഷിക പദ്ധതിയിലെ കുന്നുംപുറം  ഏഴാം വാർഡിലെ അമ്പലപ്പൊറ്റ  കോൺ ഗ്രീറ്റ് റോഡ് വാർഡ് മെമ്പർ വി.ട്ടി ജംഷീന ഇക്ബാലിനോടപ്പം ഇന്ന് വിവാഹിതരായ  എ .പി. ഹൈദർ അലി യും ഭാര്യ ഫർഹാന ജാസ്മിനയും കൂടി വാർഡിന് സമർപ്പിക്കുന്നു.


പ്രസ്തുത റോഡ് ഉടമസ്ഥർ 2019 ൽ പഞ്ചായത്തിലേക്ക് വിട്ട് തരികയും 2020-21 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി മൂന്ന് ലക്ഷം രൂപ ചിലവഴിച്ച് 66  മീറ്റർ ദൂരം  കോൺക്രീറ്റിംഗ് പൂർത്തീകരിക്കുകയും ചെയ്തു.

പരിപാടിയിൽ മുൻവാർഡ് മെമ്പർ മുഹമ്മദ് ഇക്ബാൽ. വീട്ടി. അധ്യക്ഷത വഹിച്ചു.സൈതലവി എ.പി, മൈലാഞ്ചി മുജീബ് ,ഗഫൂർ ഹാജി എ പി ,കുഞ്ഞാലി ഹാജി പി.ട്ടി ,സി പി സലിം ,അരീക്കൻ ജാഫർ ,ലത്തീഫ് വി.എം ,രാജൻ എ പി ,ഹസ്സൻകുട്ടി കാക്ക എ പി ,എന്നിവർ നേതൃത്വം വഹിച്ചു.



Post a Comment

0 Comments