Flash News

6/recent/ticker-posts

തദ്ദേശ തെരഞ്ഞെടുപ്പിനുള്ള ഒരുക്കങ്ങൾ നടക്കുന്നതിനിടെ വേങ്ങര യുഡിഎഫിൽ വിള്ളൽ. ലീഗ് വിമതന്‍ എ കെ നാസർ പ്രസിഡന്റ്

Views

 



 തദ്ദേശ തെരഞ്ഞെടുപ്പിനുള്ള ഒരുക്കങ്ങൾ നടക്കുന്നതിനിടെ വേങ്ങര യുഡിഎഫിൽ വിള്ളൽ.
 തദ്ദേശ തിരഞ്ഞെടുപ്പിന് ഒറ്റക്കെട്ടായി മുന്നിട്ടിറങ്ങുമെന്ന  പ്രഖ്യാപനത്തിനു പിന്നാലെ  സര്‍വ്വീസ് സഹകരണ ബാങ്ക് പ്രസിഡന്റ്  തിരഞ്ഞെടുപ്പില്‍ ലീഗ് വിമത സ്ഥാനാര്‍ഥിക്ക് ജയം. എ കെ നാസറിനെയാണ് പ്രസിഡന്റായി തിരഞ്ഞെടുത്തത്. പ്രസിഡന്റായിരുന്ന മുസ്ലീം ലീഗിലെ എന്‍ ടി അബ്ദുനാസര്‍ ധാരണ പ്രകാരം രാജിവെച്ച് ഒഴിഞ്ഞ സ്ഥാനത്തേക്കാണ് ഇന്നലേ തിരഞ്ഞെടുപ്പ് നടന്നത്. മുസ്ലീം ലീഗ് നേതൃത്ത്വം കോയിസന്‍ അഷ്റഫ് എന്ന ബോര്‍ഡ് അംഗത്തെയാണ് പ്രസിഡന്റ് സ്ഥാനാര്‍ഥിയായി നിര്‍ദ്ദേശിച്ചിരുന്നത്. ഇയാള്‍ക്കെതിരെ ലീഗിലേ തന്നെ മറ്റൊരു ഗ്രുപ്പുകാരനായ എ കെ നാസര്‍ മത്സരിക്കുകയായിരുന്നു. ഔദ്യോഗിക സ്ഥാനാർഥി  കോയിസൻ അഷ്റഫിന് നാലും വിമതന്‍  എ കെ നാസറിന് എട്ട്  വോട്ടുകളുമാണ്  ലഭിച്ചത് ഒരു വോട്ട് അസാധുവായി.

13 അംഗ ഭരണസമിതിയിൽ ലീഗിന് ഒമ്പതു കോൺഗ്രസിന് നാലും അംഗങ്ങളാണുള്ളത്. ഭരണ സമിതിയുടെ തുടക്കത്തില്‍ കോണ്‍ഗ്രസിന് നല്‍കിയ വൈസ് പ്രസിഡന്റ് തിരഞ്ഞെടുപ്പിലും സമാനമായാണ് തിരഞ്ഞെടുക്കപ്പെട്ടിരുന്നത്. കോണ്‍ഗ്രസിന്റെ ഔദൗഗിക സ്ഥാനാര്‍ഥിക്കെതിരെ ഐ ഗ്രൂപ്പ് അംഗം വിമതനായി മത്സരിക്കുകയും ലീഗ് അംഗങ്ങളുടെ  പിന്തുണയോടെ കോണ്‍ഗ്രസ് വിമതന്‍ വിജയിക്കുകയും ചെയ്തിരുന്നു. 

       കഴിഞ്ഞ ദിവസം മണ്ഡലത്തിലേയും പഞ്ചായത്തിലേയും യുഡി എഫ് യോഗങ്ങള്‍ നടത്തി മുന്നണി ബന്ധം ശക്തമാക്കാന്‍ തീരുമാനിച്ചതിന് തൊട്ടു പിറകെയാണ് ലീഗിലേ തന്നെ വിഭാഗീയത കാരണം ഔദൗഗിക സ്ഥാനാര്‍ഥി പരാജയം നേരിട്ടത്.




Post a Comment

0 Comments