Flash News

6/recent/ticker-posts

ഇരുപത്തിയേഴാമത് എസ് എസ് എഫ് വേങ്ങര ഡിവിഷന്‍ സാഹിത്യോത്സവ് ഇന്ന് (വെളളി) തുടങ്ങും. മൂന്ന് ദിവസങ്ങളിലായി നടക്കുന്ന മുഴുവന്‍ മത്സരങ്ങളും ഉദ്ഘാടന, സമാപന സെഷനുകളും വെര്‍ച്വല്‍ പ്ലാറ്റ്‌ഫോമിലൂടെയാണ് നടക്കുക.

Views
എസ് എസ് എഫ് വേങ്ങര ഡിവിഷന്‍ സാഹിത്യോത്സവ് ഇന്ന് തുടങ്ങും
വേങ്ങര: ഇരുപത്തിയേഴാമത് എസ് എസ് എഫ് വേങ്ങര ഡിവിഷന്‍ സാഹിത്യോത്സവ് ഇന്ന് (വെളളി) തുടങ്ങും. മൂന്ന് ദിവസങ്ങളിലായി നടക്കുന്ന മുഴുവന്‍ മത്സരങ്ങളും ഉദ്ഘാടന, സമാപന സെഷനുകളും വെര്‍ച്വല്‍ പ്ലാറ്റ്‌ഫോമിലൂടെയാണ് നടക്കുക. വെള്ളിയാഴ്ച രാവിലെ മത്സരങ്ങള്‍ ആരംഭിക്കും. ഒന്‍പത് സെക്ടറുകളില്‍ നിന്നായി 65 മത്സരങ്ങളില്‍ മുന്നൂറോളം വിദ്യാര്‍ഥികള്‍ മാറ്റുരക്കും. ബ്ലോക്ക്, യൂണിറ്റ്, സെക്ടര്‍ തലങ്ങളിലെ വിജയികളാണ് ഡിവിഷന്‍ സാഹിത്യോത്സവില്‍ മത്സരിക്കാനെത്തുന്നത്. സബ്ജൂനിയര്‍, ജൂനിയര്‍, ഹൈസ്‌കൂള്‍, ഹയര്‍സെക്കന്‍ഡറി, ക്യാമ്പസ്, സീനിയര്‍, ജനറല്‍ വിഭാഗങ്ങളിലായാണ് മത്സരം. വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ മുഴുവനായി അടഞ്ഞു കിടക്കുന്ന കോവിഡ് കാലത്തും വിദ്യാര്‍ഥികളിലെ സര്‍ഗശേഷിയെ പരിപോഷിപ്പിക്കേണ്ടതിന്റെ അനിവാര്യത തിരിച്ചറിഞ്ഞാണ് പ്രസ്ഥാനം ഈ മഹാമാരിക്കാലത്തും സാഹിത്യോത്സവ് സംഘടിപ്പിക്കുന്നത്. കോവിഡ് പ്രോട്ടോക്കോള്‍ പൂര്‍ണമായി പാലിച്ചാകും മത്സരങ്ങള്‍ നടക്കുക. പെണ്‍കുട്ടികള്‍ക്കായി വിവിധ രചനാ മത്സരങ്ങള്‍, കരകൗശല വസതുക്കളുടെ നിര്‍മാണം എന്നിവയും കുടുംബങ്ങള്‍ക്കായി മാഗസിന്‍ നിര്‍മാണം, കൊളാഷ് എന്നിവയും മത്സരത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. 
വെളളിയാഴ്ച രാത്രി 7.30ന് സാഹിത്യോത്സവിന്റെ ഉദ്ഘാടനം കെ എന്‍ എ ഖാദര്‍ എം എല്‍ എ നിര്‍വഹിക്കും. സാഹിത്യകാരന്‍ പി കെ പാറക്കടവ് മുഖ്യാതിഥിയാകും. എസ് എസ് എഫ് സംസ്ഥാന അധ്യക്ഷന്‍ സി കെ റാശിദ് ബുഖാരി സന്ദേശ പ്രഭാഷണം നടത്തും. കേരളമുസ് ലിം ജമാഅത്ത് സോണ്‍ പ്രസിഡന്റ് ജബ്ബാര്‍ ബാഖവി, എസ് വൈ എസ് സോണ്‍ പ്രസിഡന്റ് ഉബൈദുല്ല ഇര്‍ഫാനി സംബന്ധിക്കും. എസ് എസ് എഫ് വേങ്ങര ഡിവിഷന്‍ പ്രസിഡന്റ് അബ്ദുല്ല സഖാഫി ചേറൂര്‍ അധ്യക്ഷത വഹിക്കും. എസ് എസ് എഫ് സാഹിത്യോത്സവ് സുവനീര്‍ പ്രകാശനവും ചടങ്ങില്‍ നടക്കും. ശനിയാഴ്ച വൈകുന്നേരം 7.30ന് '1921 വായിച്ചതും വായിക്കേണ്ടതും'എന്ന വിഷയത്തില്‍ സെമിനാര്‍ നടക്കും. ന്യൂനപക്ഷ ധനകാര്യ വികസന കോര്‍പറേഷന്‍ ചെയര്‍മാന്‍ പ്രൊഫ. എ പി അബ്ദുല്‍ വഹാബ് ഉദ്ഘാടനം ചെയ്യും. ശക്കീര്‍ അരിമ്പ്ര വിഷയാവതരണം നടത്തും. അശ്‌റഫ് സഖാഫി പുന്നത്ത്, ഉമൈര്‍ ബുഖാരി എന്നിവര്‍ സംസാരിക്കും. ഞായറാഴ്ച വൈകുന്നേരം 7.30ന് നടക്കുന്ന സമാപന സംഗമം പികെ എം സഖാഫി ഇരിങ്ങല്ലൂര്‍ ഉദ്ഘാടനം ചെയ്യും. ഊരകം അബ്ദുര്‍റഹ്മാന്‍ സഖാഫി അനുമോദന പ്രഭാഷണം നടത്തും. സയ്യിദ് ശിഹാബുദ്ദീന്‍ ബുഖാരി കടലുണ്ടി സമ്മാനദാനം നടത്തും. ഡിവിഷന്‍ ജനറല്‍ സെക്രട്ടറി അതീഖ് റഹ്മാന്‍ വെങ്കുളം, ഫിനാന്‍സ് സെക്രട്ടറി ഹസന്‍ ബുഖാരി, അനസ് അബ്ദുല്‍ഹകീം നുസ്‌രി, അബ്ദുല്‍റഹീം കെ, ജാസിം കണ്ണേത്ത് സംബന്ധിക്കും. ഡിവിഷന്‍ മത്സരങ്ങളിലെ വിജയികള്‍ ഒക്ടോബര്‍ രണ്ട് മുതല്‍ നാല് വരെ നടക്കുന്ന ജില്ലാ സാഹിത്യോത്സവിലേക്ക് യോഗ്യത നേടും. 
വാര്‍ത്താസമ്മേളത്തില്‍
അബ്ദുല്ല സഖാഫി ചേറൂര്‍,
അതീഖ് റഹ്മാന്‍ വെങ്കുളം,
അനസ്, അബ്ദുല്‍ഹകീം നുസ്‌രി, കെ
അബ്ദുല്‍റഹീം പങ്കെടുത്തു


Post a Comment

0 Comments