Flash News

6/recent/ticker-posts

കോവിഡ് ബാധിച്ചു കണ്ണമംഗലത്തും ഊരകത്തും ഓരോ മരണം.

Views
കോവിഡ് ബാധിച്ചു കണ്ണമംഗലത്തും ഊരകത്തും ഓരോ മരണം.

വേങ്ങര : കോവിഡ് ബാധിതരായ രണ്ടു പേർക്ക് മരണം. കണ്ണമംഗലം പഞ്ചായത്ത് പതിനാലാം വാർഡിൽ, പടപ്പറമ്പിലെ പരേതനായ എട്ടുവീട്ടിൽ അലവിയുടെ ഭാര്യ ചേങ്ങപ്ര കുഞ്ഞിപ്പാത്തുമ്മ (70) യാണ് കോവിഡ് ബാധിച്ചു മരിച്ചത്. രണ്ടു ദിവസം മുമ്പ് കോവിഡ് പോസിറ്റിവ് സ്ഥിരീകരിച്ച ഇവരെ കോഴിക്കോട് മെഡിക്കൽ കോളേജിൽ പ്രവേശിപ്പിക്കുകയായിരുന്നു. ബുധനാഴ്ച അസുഖം മൂർച്ഛിച്ചതിനെ തുടർന്ന് ഉച്ചക്ക് 12 മണിയോടെ മരണപ്പെട്ടു. കോവിഡ് പ്രോട്ടോകോൾ പ്രകാരം രാത്രിയോടെ പടപ്പറമ്പ് ജുമാമസ്ജിദിൽ മറവ് ചെയ്തു.


വേങ്ങര നെടുംപറമ്പ്  ചേറൂർ റോഡ് ഇരുകുളങ്ങര മൊയ്തീൻ (.80.) മഞ്ചേരി മെഡിക്കൽ കോളേജിൽ വെച്ചാണ് മരണപ്പെട്ടത്. കോവിഡ് പോസിറ്റിവ് സ്ഥിരീകരിച്ചതോടെ മെഡിക്കൽ കോളേജിൽ പ്രവശിപ്പിക്കുകയായിരുന്നു.

കോവിഡ് പ്രോട്ടോകോൾ പ്രകാരം വേങ്ങര ടൗൺ പുത്തൻപള്ളി ഖബർസ്ഥാനിൽ മറവ് ചെയ്തു.


Post a Comment

0 Comments