Flash News

6/recent/ticker-posts

വീട്ടിലെ കുഞ്ഞു കരഞ്ഞപ്പോള്‍ എല്ലാവരും ഉണര്‍ന്നത് ഒരു കുടുംബത്തെ മുഴുവന്‍ വലിയ ഒരു ആപത്തില്‍ നിന്നുരക്ഷിച്ചു

Views

കരുവാരകുണ്ട്: വീട്ടിലെ കുഞ്ഞു കരഞ്ഞപ്പോള്‍ എല്ലാവരും ഉണര്‍ന്നത് ഒരു കുടുംബത്തെ മുഴുവന്‍ വലിയ ഒരു ആപത്തില്‍ നിന്നുരക്ഷിച്ചു. കനത്ത മഴയില്‍ വീട് തകര്‍ന്നപ്പോള്‍ അതിന് മുന്‍പ് തന്നെ എല്ലാവര്‍ക്കും പുറത്ത് കടക്കാനായതിന്റെ ആശ്വാസത്തിലാണ് ഈ കുടുംബം.

അക്കരപ്പുറം എടപ്പറ്റകുരിക്കള്‍ യൂസഫിന്റെ വീടാണ് ഇന്നലെ പുലര്‍ച്ചെ 2ന് തകര്‍ന്നുവീണത്. യൂസഫിന്റെ പേരക്കുട്ടി റജ കരഞ്ഞപ്പോള്‍ എല്ലാവരും ഉണര്‍ന്നു. അപ്പോളാണ് വീടിന്റെ ചുമര് വിണ്ടു കീറുന്നത് കണ്ടത്.

പെട്ടെന്നു തന്നെ എല്ലാവരെയും മുറ്റത്തേക്ക് ഇറക്കി. ഉടന്‍ തന്നെ വീട് നിലംപൊത്തുകയും ചെയ്തു. മഴയില്‍ ചുമര് നനഞ്ഞു കുതിര്‍ന്നതിനെ തുടര്‍ന്നാണ് വീട് തകര്‍ന്നത്.Post a Comment

0 Comments