Flash News

6/recent/ticker-posts

സുരക്ഷിതമാക്കാം ഫേസ്ബുക്ക് അക്കൗണ്ട്

Views സുരക്ഷയുടെ കാര്യത്തിൽ ഏറ്റവും കൂടുതൽ വെല്ലുവിളികൾ നേരിടുന്ന സമൂഹ മാധ്യമമാണ് ഫേസ്ബുക്ക്. ബ്രിട്ടീഷ് ഡാറ്റാ അനലറ്റിക്കൽ സ്ഥാപനമായ കാംബ്രിഡ്ജ് അനലറ്റിക്കയാണ് ഫേസ്ബുക്കിൽ നിന്ന് വിവരങ്ങൾ ചോർത്തിയെന്ന് വ്യക്തമാക്കി 2015-ൽ ആദ്യമായി രംഗത്തെത്തിയത്. ശേഷം, യു എസ് പ്രസിഡന്റ് തിരഞ്ഞെടുപ്പ് സമയത്ത് ട്രംപിന്റെ പ്രചാരണത്തിന് വേണ്ടി ഫേസ്ബുക്കിൽ നിന്ന് അഞ്ച് കോടിയിലേറെ ഉപഭോക്താക്കളുടെ വിവരങ്ങൾ ചോർത്തിയെന്നായിരുന്നു അനലറ്റിക്ക മുൻ റിസർച്ച് ഡയറക്്ടർ ക്രിസ്റ്റഫർ വെയ്‌ലി വെളിപ്പെടുത്തിയത്. ഇത്തരത്തിൽ ചോർത്തിയ വിവരങ്ങൾ ഉപയോഗിച്ച് ഉപഭോക്താക്കളുടെ താത്പര്യവും സ്വഭാവവും അഭിപ്രായങ്ങളും തിരിച്ചറിഞ്ഞ ശേഷമാണ് കാംബ്രിഡ്ജ് അനലിറ്റിക്ക ട്രംപിന് വേണ്ടി സോഷ്യൽ മീഡിയയിൽ പ്രചാരണം നടത്തിയിരുന്നത്. ഇതിനുപുറമേ, ഉപഭോക്താക്കളുടെ വ്യക്തിഗത വിവരങ്ങൾ ഡൊണാൾഡ് ട്രംപിന്റെ അനുയായികൾക്ക് കൈമാറിയതായും ആരോപണമുയരുകയുണ്ടായി. അതോടെ, ഫേസ്ബുക്കിന്റെ സുരക്ഷാവീഴ്ചകൾ സംബന്ധിച്ചുള്ള കൂടുതൽ വിവരങ്ങൾ പുറത്ത് വരാൻ തുടങ്ങി.




Post a Comment

0 Comments