Flash News

6/recent/ticker-posts

ഉപയോക്താക്കള്‍ക്ക് വലിയ തലവേദനയായി മാറിയ ടെക്സ്റ്റ് ബോംബുകളെ ചെറുക്കാനുള്ള സുരക്ഷാ അപ്ഡേറ്റുമായി വാട്സ് ആപ്പ്.

Views
ടെക്സ്റ്റ് ബോംബ് ചെറുക്കാന്‍ സുരക്ഷാ അപ്‌ഡേറ്റുമായി വാട്‌സ്ആപ്പ്.


✒️ഉപയോക്താക്കള്‍ക്ക് വലിയ തലവേദനയായി മാറിയ ടെക്സ്റ്റ് ബോംബുകളെ ചെറുക്കാനുള്ള സുരക്ഷാ അപ്ഡേറ്റുമായി വാട്സ് ആപ്പ്. ഗ്രൂപ്പുകളിലേക്കും അംഗങ്ങള്‍ക്കും പ്രത്യേക തരത്തിലുള്ള ടെക്സ്റ്റുകള്‍ അയച്ച് നിശ്ചലമാക്കുന്ന രീതിയാണ് ടെക്സ്റ്റ് ബോംബിംഗ്.

പ്രത്യേകിച്ച് ക്രമമോ അര്‍ത്ഥമോ ഇല്ലാതെ ഒരു കൂട്ടം സ്പെഷ്യല്‍ കാരക്ടറുകള്‍ ഉപയോഗിച്ചാണ് ടെക്സ്റ്റ് ബോംബുകള്‍ തയ്യാറാക്കുന്നത്. ഇങ്ങനെ തയാറാക്കിയ ടെക്സ്റ്റ് ഗ്രൂപ്പിലേക്ക് അയക്കുന്നതോടെ ഗ്രൂപ്പുകള്‍ നിശ്ചലമാകുന്നു. ഈ സ്പെഷ്യല്‍ കാരക്ടറുകളുടെ അര്‍ത്ഥം മനസ്സിലാക്കുന്നതില്‍ വാട്സ്ആപ്പ് പരാജയപ്പെടുന്നതോടെയാണ് ചാറ്റും ഗ്രൂപ്പും നിശ്ചലമാകുന്നത്. ചിലപ്പോള്‍ ഫോണ്‍ തന്നെ ഹാങാവുകയും ചെയ്യും. ഗ്രൂപ്പുകളില്‍ നുഴഞ്ഞു കയറുന്നവര്‍ അതിലെ അംഗങ്ങള്‍ക്ക് നേരിട്ടോ ഗ്രൂപ്പുകളിലൂടെയോ ടെക്സ്റ്റ് ബോംബ് ഫോര്‍വേഡ് ചെയ്യുന്നു.

ഉപയോക്താക്കളുടെ വിവരങ്ങള്‍ ഹാക്കര്‍മാര്‍ ചോര്‍ത്തുന്നത് തടയുന്നതിനായുള്ള അപ്ഡേറ്റുകളോടൊപ്പം ടെക്സ്റ്റ് ബോംബ് ചെറുക്കാനുള്ള സംവിധാനവുമുണ്ടെന്ന് വാബീറ്റാ ഇന്‍ഫോ റിപ്പോര്‍ട്ട് ചെയ്തു. വാട്സ്ആപ്പില്‍ വരുന്ന അപ്ഡേറ്റുകളെ കുറിച്ചും പുതിയ ഫീച്ചറുകളെ കുറിച്ചും മുന്‍കൂട്ടി വിവരങ്ങള്‍ പങ്കുവെക്കുന്ന സൈറ്റാണ് വാബീറ്റാ ഇന്‍ഫോ.


Post a Comment

0 Comments