Flash News

6/recent/ticker-posts

നിയന്ത്രണങ്ങൾ പാലിച്ചില്ലെങ്കിൽ എല്ലാം പൂട്ടിയിടേണ്ടിവരും - ആരോഗ്യ മന്ത്രി

Views

തിരുവനന്തപുരം: കോവിഡ് പ്രതിരോധത്തിൽ കേരളത്തിൽ ഉണ്ടാകാൻ പാടില്ലാത്ത രീതിയിലെ അനുസരണക്കേട് ഉണ്ടായെന്നും ആയിരങ്ങൾ മരിച്ചുവീഴാൻ തുടങ്ങിയാൽ എല്ലാം പൂട്ടിയിടുകയല്ലാതെ വേറെ മാർഗമുണ്ടാകില്ലെന്നും ആരോഗ്യ മന്ത്രി കെ.കെ ശൈലജ. വരും ദിവസങ്ങൾ നിർണായകമാണെന്നും ആരോഗ്യ മന്ത്രി പറഞ്ഞു.

<p>ആരും ഒന്നും അനുസരിക്കാതെ അമേരിക്കയിലും ബ്രിട്ടനിലും പോലെ ആയിരങ്ങൾ മരിച്ചുവീഴാൻ തുടങ്ങിയാൽ എല്ലാം പൂട്ടിയിടുക എന്നല്ലാതെ വേറെ മാർഗമുണ്ടാകില്ല. 60 വയസ്സിന് മുകളിലുള്ളവരെ മരിക്കൂ, ചെറുപ്പക്കാർക്ക് പ്രശ്നമില്ല എന്ന ചിന്ത ചിലർക്കുണ്ട്. മരിച്ചവരിൽ 28 ശതമാനം ചെറുപ്പക്കാരാണ് -മന്ത്രി പറഞ്ഞു.


പലഘട്ടത്തിലും രോഗവ്യാപനം നിരക്ക് കുറക്കാൻ കേരളത്തിന് സാധിച്ചു. കേരളത്തിലെ മരണ നിരക്ക് മറ്റു സംസ്ഥാനങ്ങളുമായി താരതമ്യം ചെയ്യുമ്പോൾ വളരെ കുറവാണ്. 29 കോവിഡ് സ്പെഷൽ ആശുപത്രികളാണ് കേരളത്തിലുള്ളത്. 9,123 കിടക്കകളുണ്ടെന്നും അതിൽ 4521 കിടക്കകൾ ഇപ്പോൾ ഒഴിവുണ്ടെന്നും മന്ത്രി വിശദീകരിച്ചു.





Post a Comment

0 Comments