Flash News

6/recent/ticker-posts

തിരൂരങ്ങാടിയിൽ ആരോഗ്യ വകുപ്പിന്റെ മിന്നൽ പരിശോധന;ഹോട്ടലുകളിൽ നിന്ന് പഴകിയ ഭക്ഷ്യ സാധനങ്ങൾ പിടിച്ചെടുത്തു.

Views


തിരൂരങ്ങാടി: നഗരസഭ ആരോഗ്യ വിഭാഗം വിവിധ സ്ഥാപനങ്ങളിൽ മിന്നൽ പരിശോധന നടത്തി. പരിശോധന സമയത്ത് കോവിഡ് പ്രോട്ടോക്കോൾ ലംഘിച്ച് പൊതുജനങ്ങൾ മാസ്ക്ക് ഉപയോഗിക്കാതെ പൊതു സ്ഥലങ്ങളിൽ ഇറങ്ങി നടക്കുന്നത് ശ്രദ്ധയിൽ പെടുകയും ഇത്തരക്കാർക്ക്‌ തൽസമയം പിഴ ചുമത്തുകയും ചെയ്തു. പരിശോധനയിൽ പഴകിയതും ഭക്ഷ്യയോഗ്യമല്ലാത്തതുമായ ഭക്ഷണപദാർത്ഥങ്ങൾ ഹെൽത്ത് സ്‌ക്വാഡ് പിടിച്ചെടുത്തു നശിപ്പിച്ചു. 


കക്കാട് ഷാജി ഹോട്ടൽ, ഉഡുപ്പി ഹോട്ടൽ, ഗൾഫ് ഹട്ട് എന്നിവിടങ്ങളിൽ നിന്നാണ് ഭക്ഷ്യ സാധനങ്ങൾ പിടിച്ചെടുത്തത്.സ്ഥാപനങ്ങളിൽനിന്ന് നിരോധിച്ച പ്ലാസ്റ്റികും ഹെൽത്ത് സ്ക്വാഡ് പിടിച്ചെടുത്തു.



Post a Comment

0 Comments